top of page
കാട്ടിലേക്ക് കയറുമ്പോള്‍, ഭക്ഷണം കരുതിയിട്ടില്ലല്ലോയെന്നായിരുന്നു ആശങ്ക. വഴിയുണ്ട്, അദ്ദേഹം പറഞ്ഞു. നല്ലല്ല തെളിനീ രുണ്ട്. പിന്നെ കാട്ടുനെല്ലിക്കകളും. ശരിയാണ്. കൈക്കുമ്പിളില്‍ല്‍ വെള്ളമെടുത്ത് കോരിക്കു ടിക്കുമ്പോള്‍, നെല്ലിക്കായ്ക്കുശേഷം കുടിച്ചിരു ന്നെങ്കില്‍ല്‍ വെള്ളം മധുരിച്ചേനെയെന്ന് ഒരാള്‍. അതിപ്പോഴും മധുരിക്കുന്നുവെന്ന് മറ്റൊരാള്‍. നെല്ലിക്ക പൊട്ടിച്ചു തുടങ്ങുമ്പോള്‍, ഒന്നോ രണ്ടോ മതിയാകുമെന്ന് വിലക്ക്. പരമാവധി നേരമെടുത്ത് അത് ഭക്ഷിക്കുകയെന്ന് നിര്‍ദ്ദേശം. അതൊരു കളിയായി അനുഭവപ്പെടും. പേരോര്‍ മ്മയില്ലാത്ത, ചോദിച്ചിട്ടില്ലായെന്നതാണ് ശരി, ആ വനപാലകന്‍ ബോധജീവിതത്തിന്‍റെ കിളിവാതില്‍ല്‍ തുറന്നു തരുകയാണ്. വിശപ്പട ക്കാന്‍ ഒരു നെല്ലിക്കായും, ഒരു കൈക്കുമ്പിള്‍ ജലവും മതിയെന്ന്.... അതിവേഗത്തില്‍ല്‍ അപായങ്ങളുണ്ടെന്ന്...
ആ പഴയ പച്ച പ്യാരിമിഠായിയെയും ഓര്‍മ്മിച്ചു, തിച്ച്നാഥാന്‍ - വായിച്ചുകൊണ്ടി രിക്കുമ്പോള്‍. എത്ര നേരം കൊണ്ടാണ് നമ്മളതിനെ നുണഞ്ഞു തീര്‍ത്തത്. കുട്ടികള്‍ ഈ മണ്ണിലെല്ലായിടത്തും ഒരുപോലെ തന്നെയായിരിക്കണം. ഒരു കുക്കീസ് അലിച്ചു തീര്‍ക്കാന്‍ മുക്കാല്‍ല്‍ മണിക്കൂറെങ്കിലും നേരമെ ടുക്കുന്ന ഒരു നാലുവയസുകാരന്‍ കുട്ടിയെ എണ്‍പതിലും അയാള്‍ മറന്നിട്ടില്ല. ആ കുട്ടിയെയും, മിഠായിയെയും തിരികെ വിളിക്കണമെന്നാണ് അയാള്‍ ലോകത്തോ ടിത്രയും കാലം മന്ത്രിച്ചുകൊണ്ടിരുന്നത്. കഠിനമായ ഒരു പക്ഷാഘാതത്തിന്‍റെ ഇരയായി വിശ്രമിക്കുമ്പോള്‍ പോലും അതാണയാള്‍ ലോകത്തോടു പറയാന്‍ ശ്രമിക്കുന്നത്... പഞ്ചേന്ദ്രിയങ്ങളുടെ രസമുകുളങ്ങളാല്‍ല്‍ ജീവിതത്തെ മെല്ലെല്ല നുണയുക, മധുരമായി. അഗാധമെന്ന് കരുതുന്ന അനുഭവങ്ങള്‍ക്ക് പോലും എത്ര ഹ്രസ്വനേരമാണ് നാം കല്‍പ്പിച്ചു കൊടുത്തിട്ടുള്ളത്. ഒരു ഷവര്‍ ബാത്തിന്‍റെ പോലും നേരമെടുക്കാത്ത ദാമ്പത്യ സഹശയനങ്ങളെ പ്രണയത്തിന്‍റെ മൂന്നാം കണ്ണ് എന്ന പുസ്തകത്തിന്‍റെ അനുബന്ധത്തില്‍ല്‍ കെ.വി. മോഹന്‍കുമാര്‍ പരാമര്‍ശിച്ചു കണ്ടു... പ്രണയത്തിലങ്ങനെയല്ല, ഘടികാരം നിലച്ചു പോയോയെന്ന മട്ടില്‍ല്‍സമയമുക്തരായി മനുഷ്യര്‍. ഒരു വാക്കോ, ചേര്‍ത്ത് പിടിക്കലോ യൊക്കെ പൊന്നോര്‍മ്മകളായി ചിലര്‍ കൂടെക്കൂട്ടുന്നത് അതുകൊണ്ടാണ്.
സമയം പണമാണെന്ന് പറഞ്ഞാണ് നമ്മളീ തിരക്കൊക്കെ കൂട്ടുന്നത്. സമയമാണ് അപര നായി നിങ്ങള്‍ക്ക് കരുതിവയ്ക്കാവുന്ന ഏറ്റം നല്ലല്ല സമ്മാനമെന്ന് ഇതിനിടയില്‍ല്‍ നാം മറന്നു പോയി. ആ സമ്മാനം വെച്ചു നീട്ടിയയൊരാള്‍ എന്ന നിലയിലാണ് യേശു മറിയത്തെ മാര്‍ത്ത യ്ക്ക് ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തെ ഓട്ടമത്സ രമായി കരുതിയവര്‍ക്ക് പിടുത്തം കിട്ടാതെ പോകുന്നതതാണ്. അതിവേഗത്തില്‍ല്‍ നമ്മ ളൊന്നും കാണുന്നില്ല, കേള്‍ക്കുന്നുമില്ല. Mindfulness എന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്ന കാര്യത്തിലേക്കുള്ള ആദ്യചുവടതാണ്, മെല്ലെല്ല മെല്ലെ. ബുദ്ധ ബോധിവൃക്ഷച്ചുവടിനു താഴെ യിരുന്ന് ഉരുവിട്ട മന്ത്രമതായിരുന്നുവത്രേ!
മെല്ലെപ്പോക്കിന്‍റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞത് മിലന്‍ കുന്ദേരയാണ്. 'സ്ലോനെസ്' എന്ന കൃതിയില്‍. ഓര്‍മ്മകളും സ്ലോനെസ്സും തമ്മിലും മറവിയും വേഗതയും തമ്മിലും തീവ്രമായ ഒരു ബന്ധമുണ്ടെന്ന് കുന്ദേര. ഒരു പക്ഷേ ജീവിതത്തിന്‍റെ മനോഭാവവും, ജയപരാജയങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളു മെല്ലാം ഇതില്‍ല്‍ നിന്നാരംഭിക്കുന്നു. ജീവിതം ചിലര്‍ക്ക് അസഹ്യമായി മാറുന്നത് ആരൊ ക്കെയോ നിശ്ചയിച്ചിട്ടുള്ള അമിതമായ തിടുക്കത്തിന്‍റെ പരിധിക്കുള്ളില്‍ല്‍ ഞെങ്ങി ഞെരുങ്ങി കടന്നുപോകാന്‍ നിര്‍ബന്ധിതരാ കുമ്പോഴാണ്. സമയരോഗാതുരത time sickness - ല്‍ പെട്ട് ലാറിഡോസ്സി എന്ന ഭിഷഗ്വരനാണ് ആ പറഞ്ഞതിന്‍റെ തലതൊട്ടപ്പന്‍ - ഒരു ഋതുവിന്‍റെ ആത്മാവും നാമിന്നറിയുന്നില്ല...
ആധുനികതയുടെ യുക്തി വേഗത്തോട് തന്നെയാണ് ചേര്‍ന്ന് നില്ക്കുക. ധാര്‍മ്മിക തയുടെ ധ്വനികളൊന്നും ഒളിപ്പിച്ചുവയ്ക്കേണ്ടണ്ട ബാദ്ധ്യതയില്ലാത്ത ഒരു വല്ലാത്ത വേഗം. അനശ്വരമായ വീണ്ടെടുപ്പുകളിലെല്ലാം പതുക്കെ യെന്ന വാക്കിന്‍റെ മുഴക്കമുണ്ട്. അവസാനത്തെ അതിഥിയെയും കാത്തിരിക്കാനുള്ള മഹത്വം. സമയപരിധികളെക്കുറിച്ച് ആധികളില്ലാത്ത, തടസങ്ങള്‍ മുഖാമുഖം കണ്ടു മുന്നേറുന്ന കാലത്തിന്‍റെ പരിക്കുകളുള്ള പ്രവൃത്തികള്‍ തന്നെയാണ് ഓര്‍മ്മിക്കപ്പെടുന്നത്...
തിടുക്കമുള്ള മനസ്സുകളില്‍ല്‍ നിന്ന് കേള്‍വി യുടെയും, ഓര്‍മ്മകളുടെയും കരുതലുകളു ടേയും മമതയുള്ള കാലം ഒഴിഞ്ഞുപോകും. വൈകിവന്ന വസന്തം എന്ന് ആലങ്കാരികമായി പറയുന്നതിലും പൊരുളുണ്ട്. കെ.പി. രാമനു ണ്ണിയുടെ അച്ചുതമ്മാമ്മ എന്ന കഥ മറന്നിട്ടില്ല. ഒരു കോര്‍പ്പറേറ്റ് കമ്പനി നയിക്കുന്ന അനന്തര വനെ കാണാന്‍ പലവട്ടം അയാള്‍ ഗ്രാമത്തില്‍ നിന്ന് വരുന്നുണ്ട്. തന്‍റെ സമയം മറ്റാര്‍ക്കോ വേണ്ടി പണയം വെച്ചിരിക്കുന്ന അനന്തരവന് ആഗ്രഹിച്ചിട്ടുപോലും അച്ചുതമ്മാമ്മയെ പരിഗണിക്കാനാവുന്നില്ല. ഒടുവില്‍ല്‍ അച്ചുത മ്മാമ്മയുടെ ചിത കത്തിയമരുമ്പോള്‍ ഇനിയും എരിഞ്ഞുതീരാത്ത ഓര്‍മ്മകള്‍ പോലെ മാധവന് അച്ചുതമ്മാമ്മയുടെ കത്തു കിട്ടുന്നു. മമത ബന്ധങ്ങളില്ലാതെ യാന്ത്രികമായ തിടുക്കത്തിനു അന്ധമായി കീഴ്പ്പെടുത്തുന്നവരെ അവര്‍ അനുഭവിക്കാനിരിക്കുന്ന മാനസികമായ ശൂന്യതകളെക്കുറിച്ചാണ് ഈ കഥ.
റെബേക്ക ഡോള്‍നിറ്റ് എന്ന എഴുത്തുകാരി മന്ദഗതിയില്‍ല്‍ മാത്രം പുരോഗമിക്കുന്ന ജീവിത ത്തെക്കുറിച്ച് പറയുന്നു. കാലതാമസം മധുരതര മാണ്. വേഗത്തില്‍ല്‍ചില ധാര്‍മ്മിക പ്രശ്നങ്ങ ളുണ്ട്. അത് ഏത് കുറുക്കുവഴികള്‍ക്കും നീതിക രണം നല്‍കുന്നു. വീണ്ടുവിചാരങ്ങളുടെ മരുഭൂമിയില്‍ല്‍എന്തുകൊണ്ട് നിങ്ങള്‍ കല്ലിനെ അപ്പമാക്കുന്നില്ലായെന്ന് ആരോ നിങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നു. വാഴക്കുല വെട്ടി വൈക്കോല്‍പ്പെട്ടിയില്‍ല്‍ വെക്കുന്നില്ലേയെന്നു തൊട്ട്, കല്ലിറക്കി ചതുപ്പിനെ ഫ്ളാറ്റാക്കുന്നില്ലേ യെന്നുവരെ പല ആവേഗങ്ങളിലത് പ്രതിധ്വനി ക്കപ്പെടുന്നു. ഒക്കെ സ്വാഭാവികതയുടെയും നൈസര്‍ഗ്ഗികതയുടെയും നിഷേധമാണെന്ന് ആര്‍ക്കാണറിയാത്തത്. മലയാളി മൊബൈലി ലേക്കെത്തിയതുപോലെയെന്നൊരു ശൈലി പോലും രൂപപ്പെട്ടേക്കും. അതു വല്ലാത്തൊരു തവളച്ചാട്ടമായിരുന്നു. ആ പരിഭ്രമത്തി നിടയിലാണ് അതയാള്‍ കുളിമുറിയുടെ വെന്‍റിലേറ്ററില്‍ല്‍ തിരുകി വെച്ചത്!
കുട്ടികളാണ് നമ്മുടെ ഇത്തരം മനോഭാവ ങ്ങളുടെ ഏറ്റവും നിസ്സഹായമായ ഇരകള്‍ Hurried Child എന്ന പുസ്തകം കണ്ടെത്തി ഒരു അനുബന്ധ വായനയാക്കാവുന്നതാണ്. വേഗ ത്തില്‍ല്‍ നടക്കൂവെന്നാണ് പിച്ചവെച്ചു തുട ങ്ങുന്ന കാലം മുതല്‍ല്‍നാമവരോട് ശഠിക്കു ന്നത്. ട്യൂഷന്‍, ഹോര്‍ലിക്സ്, പി.സി. തോമസ് സര്‍, ദഫ്മുട്ട്, മാര്‍ഗ്ഗംകളി, ബ്രഹ്മി ഇങ്ങനെ പല പേരുകളില്‍ല്‍ തെളിഞ്ഞും മറഞ്ഞും നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് അത് മാത്രമാണ് - hurry! അമിത വേഗതയില്‍ല്‍ സംഭവിക്കുന്ന പ്രതിസ ന്ധികളെ പറഞ്ഞു തിരുത്തേണ്ടണ്ട ആചാര്യന്മാര്‍ പോലും ഈ മത്സരഓട്ടങ്ങള്‍ക്ക് കുരിശ് വരയ്ക്കുകയാണ്... റോഡ് കുറുകെ കടക്കാന്‍ തന്നെ സഹായിച്ച ചെറുപ്പക്കാരന്‍ പോലീസി നോട് മുടന്തനായ ഒരു കുട്ടി നിങ്ങളുടെ എട്ടുവരിപ്പാത എങ്ങനെ കടക്കും എന്ന് വിചാരിച്ച് അയാളുടെ ജീവിതത്തെ മുന്നൂറ്റി അറുപത് ഡിഗ്രി തിരിച്ചുവിട്ട ബുദ്ധ ആചാര്യനെ ഓര്‍മ്മിക്കുന്നു. ആരൊക്കെയാണ് നിങ്ങളുടെ അമിതവേഗത്തില്‍ല്‍ പരിഭ്രമിച്ച് കുറുകെ കടക്കാ നാവാതെ നില്‍ക്കുന്നതെന്ന് ഓര്‍ത്തെടുക്കാം... മരുന്ന് തീര്‍ന്നത് പറയാതിരുന്നതെന്തേയെന്ന് അമ്മയെ ശകാരിച്ച മകനോട് അമ്മ പറയാതെ പറഞ്ഞത് അതുതന്നെ. തോന്നിയില്ലല്ല മകനേ... നിന്‍റെ ഈ ഓട്ടത്തിനിടയില്‍. ഒരോട്ടക്കാരനും കൂട്ടിന് അവകാശമില്ല!
കണ്ണടച്ചു തുറക്കുന്ന മാത്രയില്‍ല്‍ എല്ലാം മാറുകയാണ്, എല്ലാവരും. വേഗതകള്‍ എത്രയോ ജീവിതങ്ങളെ ചിതറിച്ചുകളയുന്നു. അതാ ഒരു ഗ്രാമമെന്ന മട്ടില്‍ല്‍ കാട്ടാനിടമില്ലാതെ ചെറി യൊരു പാവക്കായെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് കുട്ടികള്‍ കളി പറയുന്ന ഈ ദേശവും! പാലങ്ങളി ലൂടെ, അപരിചിതരിലൂടെ, യന്ത്രങ്ങളിലൂടെ... നെല്ലുകുത്തുകാരി പാറുവിലൂടെ ഇടശ്ശേരി ഭയപ്പെട്ട കാര്യങ്ങളൊക്കെ എത്ര ഞൊടിയിട യിലാണ് സംഭവിച്ചത്. ദാ, തലയ്ക്ക് മീതേ കൂടി മെട്രോ പോകുന്നുണ്ട്. സഞ്ജയനൊക്കെ 'മനുഷ്യനാരായങ്ങള്‍' എന്നു വിശേഷിപ്പി ക്കുന്ന ഗണത്തില്‍ല്‍ പെടുന്നതുകൊണ്ടാവണം, എന്തോ ഒരു സന്തോഷം വരുന്നില്ലല്ല.... ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും സാമാന്യം വില കൊടുത്ത് വാങ്ങിയ ഒരു കളിപ്പാട്ടമെന്നേ തോന്നുന്നുള്ളൂ. പണിയെടുത്ത ആളുകള്‍ മാത്രമല്ല, കുടിയിറക്കപ്പെട്ട ആളുകളുമതില്‍പ്പെടും.
പാദരക്ഷകളില്ലാത്ത സഞ്ചാരത്തെക്കു റിച്ചുള്ള സൂചനകള്‍ വേദപുസ്തകത്തില്‍ല്‍ നിന്ന് ലഭിക്കുന്നുണ്ട്. കത്തുന്ന മുള്‍മരം മോശയോട് പറഞ്ഞതതാണ്. ചെരുപ്പുകള്‍ അഴിച്ചുമാറ്റുക, നീ നില്‍ക്കുന്നിടം വിശുദ്ധമാണ്. അയാള്‍ പിന്നീടൊരിക്കലും പാദരക്ഷകളണിഞ്ഞി ട്ടില്ലായെന്ന് പാരമ്പര്യം. സ്വാഭാവികമായി ഇനി അയാള്‍ക്ക് മെല്ലെല്ല നടന്നേ പറ്റൂ. അപ്പോഴയാ ള്‍ക്ക് പിടുത്തം കിട്ടിയത്, എല്ലാ മരങ്ങളും മനുഷ്യരും പ്രകാശിക്കുന്നു. നമസ്ക്കരിച്ച് നമസ്ക്കരിച്ച് നടക്കുന്ന ഒരാള്‍ക്ക് മന്ദതാളത്തി ലാവുക എന്നത് സ്വാഭാവികമാകുന്നു. മോശ ഒരിക്കല്‍ല്‍ ക്ഷോഭത്തിന്‍റെ മനുഷ്യനായിരുന്നു. അനിഷ്ടങ്ങളില്‍ല്‍ഒരുനിമിഷത്തെ ഇടവേളയെടുത്ത് കാര്യങ്ങളെ ഒന്നുകൂടി കാണുന്നതിനുപകരം എത്രപെട്ടെന്നാണ് അയാള്‍ ഹിംസയിലേക്ക് പാഞ്ഞുപോയത്. വൈകാരികവേഗത്തിന്‍റെ ശരീരഭാഷയാണ് ക്ഷോഭം. അതേ മനുഷ്യനെക്കുറിച്ച്, ഭൂമിക്ക് മീതെയുണ്ടായ ഏറ്റവും ശാന്തനായ മനുഷ്യനെന്നാണ് ബൈബിള്‍ പിന്നീട് അടയാളപ്പെടുത്തുന്നത്. സൗമ്യതയായിരിക്കണം മെല്ലെല്ല നടക്കുന്നവരുടെ മുഖമുദ്രയെന്ന് തോന്നുന്നു. ശാന്തശീലര്‍ ഭൂമിയെ കീഴ്പ്പെടുത്തു മെന്ന് നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം അതേ ഗോത്രത്തില്‍ല്‍ നിന്ന് ഒരാള്‍ വിളിച്ചു പറയുന്നത് കണ്ടില്ലേ. ഭൂമിയെന്നാല്‍ല്‍ നമ്മള്‍ വളച്ചുകെട്ടിയ ഈ മണ്ണല്ല. ഉച്ചിതൊട്ട് പെരുവിരല്‍ല്‍ വരെയുള്ള നമ്മുടെ ജീവിതമാ ണത്. നമ്മെ കേള്‍ക്കാന്‍ സന്മനസ്സു കാട്ടിയവര്‍, നമ്മോടൊപ്പം സഞ്ചരിക്കുവാന്‍ തങ്ങളുടെ വേഗം കുറച്ചവര്‍. അവരൊക്കെത്തന്നെയാണ് തെളിഞ്ഞോ മറഞ്ഞോ നമ്മുടെ ജീവിതത്തെ തൊട്ടത്.
ഭൂമിയുടെ അതിരുകളിലേക്ക് തന്‍റെ സാര്‍ത്ഥവാഹക സംഘത്തെ അയയ്ക്കുമ്പോള്‍ പാദരക്ഷകള്‍ കരുതേണ്ടയെന്ന് ആ മരപ്പണി ക്കാരന്‍ അനുശാസിക്കുമ്പോളും മെല്ലെയ്ക്കുള്ള വാഴ്ത്തുണ്ടാവണം. കഷ്ടിച്ച് ആയിരം ദിനങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു പൊതു ജീവിതത്തില്‍ല്‍ എത്ര മെല്ലെയായിരിക്കണ മയാള്‍ നടന്നിട്ടുണ്ടാവുക..... വളഞ്ഞ ഞാങ്ങണ ഒടിക്കാതെയും പുകയുന്ന തിരി കെടുത്താ തെയും ഉറക്കെ ശബ്ദിക്കാതെയും സഞ്ചരിച്ച ഒരാളെന്ന നിലയിലാണ് അവന്‍റെ കാലം അവിടുത്തെ പരിചയപ്പെടുത്തുന്നത്. വയല്‍പൂ ക്കളെ കണ്ട് കണ്ണ് നിറഞ്ഞും, കുരുവികളെ ഉറ്റു നോക്കിയും, കുഞ്ഞുങ്ങളെ ഓമനിച്ചും, കിണറിന്‍ വക്കിലെ കൊച്ചു വര്‍ത്തമാനങ്ങളില്‍ല്‍ പങ്കു ചേര്‍ന്നും, വലയിലെന്തു കിട്ടിയെന്ന് എത്തിനോക്കിയും, ചെറിയൊരു കഴുതസവാരി നടത്തിയും അയാള്‍. മാഞ്ഞുപോയപ്പോള്‍ ഒരു ദേശം മുഴുവന്‍ പ്രകാശിച്ചില്ലേല്ല...? അതാണ് കാര്യം, അതുമാത്രം.
ആത്മബോധമുള്ള സ്വന്തം മാനസിക കാലത്തില്‍ല്‍ അഭിരമിക്കാനും ആനന്ദം കണ്ടെത്താനും കഴിയുന്നതിനെക്കാള്‍ വലിയ സാഫല്യം മറ്റെന്തുണ്ട്? ഞാന്‍ എന്‍റെ മനസ്സുകൊണ്ട് കാലത്തെ അളക്കുന്നുവെന്ന് സെന്‍റ് അഗസ്റ്റിന്‍ പറയുന്നുണ്ട്. അപൂര്‍ണ്ണത കളിലും അസ്ഥിരതകളിലും ഭംഗി കണ്ടെത്താ നാകും. അത് ആരോ നാട്ടിവെച്ച ജീവിതവിജയ ത്തിന്‍റെ കൊടികളെ ഭേദിക്കും.
വിട്ടില്‍ല്‍ ഒച്ചിനോട് കുശലം ചോദിച്ചു: "എങ്ങോട്ടാണ്?" "ചെറിപ്പഴങ്ങള്‍ തേടി." വിട്ടില്‍ല്‍ പറഞ്ഞു: "ഇപ്പോള്‍ ശിശിരമാണ്. പൂക്കളിലേക്കും പഴങ്ങളിലേക്കും ഇനിയെത്ര കാലം കൂടിയുണ്ടെന്ന് നിനക്കറിയില്ലേ." ഒച്ച് മറുപടി നല്‍കി: "ഇപ്പോള്‍ യാത്ര ചെയ്താലേ എനിക്ക് പട്ടണത്തിലേക്ക് എത്താനാവൂ." താരതമ്യങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് മത്സരങ്ങള്‍ അപ്രസക്തമാകുന്നു, ആത്മനിന്ദ യില്ലാത്ത ഒരു മിതജീവിതം, മന്ദമാര്‍ഗം. ഇനിയും സാധ്യമാണ്.
കുതിരപ്പുറത്തുള്ള യാത്രയെ തന്‍റെ സഹോ ദരന്മാര്‍ക്കുവേണ്ടി നിയമത്തില്‍ല്‍ വിലക്കിയ ഒരാളുണ്ടായിരുന്നു - അസ്സീസിയിലെ ഫ്രാന്‍സിസ്. അലസഗമനങ്ങള്‍ക്ക് അത്രയും അഴകുണ്ടെന്ന് പിടുത്തം കിട്ടിയതിനാലാണ് ചരടുകെട്ടിയ കുറേ ചെറുപ്പക്കാര്‍ മനുഷ്യര്‍ തങ്ങളോട് ധാര്‍ഷ്ട്യം പുലര്‍ത്തുമ്പോള്‍, കേള്‍വിയുടെ ജാലകങ്ങള്‍ കൊട്ടിയടയ്ക്കു മ്പോള്‍ അതില്‍ല്‍ മനസ്സുമടുക്കാതെ തടാകക്ക രയില്‍ല്‍ നിന്ന് മീനുകളോടും മരച്ചുവട്ടിലിരുന്ന് കിളികളോടും സുവിശേഷം മന്ത്രിക്കുന്നത്. അതിനുള്ള നേരവും ധ്യാനവും അവര്‍ക്ക് ഫ്രാന്‍സിസില്‍ല്‍ നിന്ന് പൈതൃകമായി ലഭിച്ചതാവാം. കൂട്ടയോട്ടങ്ങള്‍ക്കിടയില്‍ എവി ടെയോ ആരുടെയോ നിലവിളികേട്ടു എന്നു പറഞ്ഞ് യാത്ര പിന്നിലേക്കാക്കിയ മനുഷ്യരുടെ ഒരായിരം കഥകള്‍ കൊണ്ട് മുഖരിതമാണ് ഇപ്പോള്‍ ദേശം. അവര്‍ക്കു സ്തുതിയാ യിരിക്കട്ടെ.
Featured Posts
bottom of page