
വെള്ള റിബണില്‍ കെട്ടിവെച്ചചില കറുത്ത സത്യങ്ങള്‍
May 1, 2012
3 min read

"എനിക്കെന്‍റെ കുഞ്ഞിനെ ഒരിക്കല്‍കൂടി വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍...
ആദ്യം ഞാനവനില്‍ ആത്മാഭിമാനം സൃഷ്ടിക്കും.
പിന്നീട് മാത്രം അവനായി ഒരു വീട് പണിയും;
കുഞ്ഞുവിരലുകള്‍കൊണ്ട് ഒത്തിരി നിറക്കൂട്ടുകള്‍ ചാലിപ്പിക്കും,
കുറച്ചു മാത്രം അവന്‍റെ നേരെ വിരല്‍ചൂണ്ടും;
തിരുത്തിന്‍റെ വാക്കുകൊണ്ട് അവനെ ബന്ധിക്കാതെ,
അവന്‍റെ ബന്ധങ്ങളുടെ ലോകം വിശാലമാക്കും;
സമയനിഷ്ഠയുടെ ഘടികാരത്തില്‍നിന്ന് ദൃഷ്ടികള്‍ പറിച്ച് മാറ്റി,
ആര്‍ദ്രമായ മിഴികള്‍കൊണ്ട് അവനെ സാകൂതം വീക്ഷിക്കും;
ഞങ്ങള്‍ ഒരുമിച്ച് മലകയറാന്‍ പോകും,
ഒത്തിരി പട്ടം പറപ്പിച്ച് കളിക്കും;
ഗൗരവം നടിക്കല്‍ ഉപേക്ഷിച്ച്,
ഗൗരവമായിതന്നെ അവനോടൊപ്പം കളികളില്‍ ഏര്‍പ്പെടും;
ഞങ്ങളൊന്നിച്ച് തൊടികളിലൂടെ ഓടുകയും
നക്ഷത്രങ്ങളെ നോക്കി നില്ക്കുകയും ചെയ്യും;
അടുക്കല്‍ വരുമ്പോള്‍ അകറ്റി വിടാതെ
അവനെ എന്നോട് ചേര്‍ത്ത് പുണരും."
(ഡിയാന്‍ ലൂമന്‍സ്, "എന്‍റെ കുഞ്ഞിനെ ഒരിക്കല്‍ കൂടി വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍...")
"ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്ന കഥ മുഴുവനും സത്യമാണോ എന്ന് എനിക്കറിഞ്ഞു കൂടാ. എന്നിരുന്നാലും ഞങ്ങളുടെ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച വിചിത്രമായ ആ കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, ഈ രാജ്യത്ത് തന്നെ സംഭവിച്ച പല സംഗതികളുടെയും സത്യാവസ്ഥയെ വെളിപ്പെടുത്താന്‍ അവയ്ക്കു കഴിഞ്ഞേക്കും" - അഭ്രപാളിയുടെ ഇരുളിമയില്‍ മുഴങ്ങുന്ന ഒരു വൃദ്ധന്‍റെ പതറുന്ന ശബ്ദപശ്ചാത്തലത്തിലാണ് ഠവല ണവശലേ ഞശയയീി The White Ribbon (Das Weisse Band "