top of page

കടല്‍
പതിവ് തെറ്റിച്ച്
മാവു പൂത്തു
പുഴ കരകവിഞ്ഞു
കയറുപൊട്ടിയ നൗക
കടലില്‍ അലയുകയാണ്
കരകാണാതെ
കടല്‍ നീയായിരുന്നോ
കൂട്
പറമ്പിലൊരു
തൂക്കനാം കുരുവിയുടെ കൂട്
തൂങ്ങിയാടുന്നു
ഇളംകാറ്റില്‍
ഞാനിതാ
അതീവ ശ്രദ്ധയോടെ
ഒരെണ്ണം അതുപോലെ
നെയ്യുകയാണ്
നെഞ്ചില്‍
നിനക്കു മാത്രം
കയറാന്‍ പാകത്തിന്
അളവ്
പ്രണയനൈരാശ്യം
ജീവനെടുത്തവന്‍റെ
ജീര്‍ണ്ണിച്ച ദേഹം
പുഴയോളങ്ങള്‍ ഓമനിക്കുന്നു
ഇന്ന്
ഞാനൊരു യാത്രപോകും
ഒറ്റയ്ക്ക്
ഒരളവ് യാത്ര
എനിക്ക്
നിന്നോടുള്ള പ്രണയമളക്കാന്‍
നിനക്ക്
എന്നോടുള്ള പ്രണയമളക്കാന്‍
Featured Posts
Recent Posts
bottom of page