top of page

അല്‍മായ ഫ്രാന്‍സിസ്കന്‍ സഭയുടെ അധ്യാത്മിക ശുശ്രൂഷ

Nov 10, 2024

2 min read

ഡോ. ജെറി ജോസഫ് OFS

A) ആധ്യാത്മിക ശുശ്രൂഷ(Spiritual Assistance)

'Spiritual'എന്ന വാക്ക് ലത്തീനിലെ 'Spiritus' എന്ന വാക്കില്‍നിന്ന് രൂപപ്പെടുന്നു. ശ്വാസം (Breath) ജീവന്‍റെ വായു (Breath of Life) എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്.

Assistance എന്നത് ക്രിയപദം ആണെങ്കില്‍, 'ശുശ്രൂഷ' എന്നും, നാമമാണെങ്കില്‍ 'ശുശ്രൂഷി' എന്നും ആണ് സൂചിപ്പിക്കുന്നത്. ലത്തീനില്‍ 'adsistere' എന്ന വാക്കിന് സമീപസ്തന്‍, ഒപ്പം ഉണ്ടാവുക, കാത്തു രക്ഷിക്കുക, കാര്യക്ഷമമായി പങ്ക് എടുക്കുക എന്നൊക്കെയാണ് അര്‍ത്ഥം.


B) അല്മായ സഭയുടെ നിയമാവലിയില്‍ (Rule)

26. സൗഹാര്‍ദ്ദബന്ധങ്ങളുടെയും കൂട്ടുത്തരവാദിത്വത്തിന്‍റെയും ദൃശ്യഅടയാളമെന്നവണ്ണം ആധ്യാത്മിക ശുശ്രൂഷ നടത്തുവാന്‍ പ്രാപ്തരും യോഗ്യരുമായ (Suitable and well-prepared) സന്യസ്തരെ (religious) വിവിധതലത്തിലുള്ള കൗണ്‍സിലുകള്‍ ആവശ്യപ്പെടണം. ഫ്രാന്‍സിസ്കന്‍ സന്യാസ കുടുംബത്തിലെ നാലുശാഖകളുടെയും സുപ്പീരിയര്‍മാര്‍ക്ക് ഈ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.


C1) പ്രാപ്തര്‍ (Suitable)

1. ക്രിസ്തു കേന്ദ്രീകൃത വ്യക്തി

2. പ്രാര്‍ത്ഥനയുടെ വ്യക്തി

3. തന്‍റെതായ ദൈവവിളിയില്‍ പക്വത പ്രാപിച്ച വ്യക്തി.

4. തന്നോടുതന്നെയും മറ്റുള്ളവരോടും സമാധാനത്തില്‍ നിലകൊള്ളുന്ന, സമാധാനം സ്ഥാപിക്കാന്‍ പ്രയത്നിക്കുന്ന വ്യക്തി.

5. വിശ്വാസത്തില്‍ അടിയുറച്ച വ്യക്തി

6. തന്‍റെ ദൈവവിളിയെ നിലനിര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ്ക്കന്‍ അല്‍മായ സഹോദരീ സഹോദരരെ ഫ്രാന്‍സീസിന്‍റെ കാലടികളില്‍ നടത്തിക്കൊണ്ട് സുവിശേഷം ജീവിക്കുന്ന വ്യക്തി.

7. അജപാലന ദൗത്യം ഏറ്റെടുത്ത .........ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്.


C2) യോഗ്യന്‍ (Well-Prepared)

1. തുറവിയുള്ള (Opennes)

2. സഭയുടെ ജീവിതത്തിന് ഒത്ത

3. സൂനഹദോസുകള്‍ അറിയുന്ന

4. കത്തോലിക്കാ സഭയുടെ മതബോധനം അറിയുന്ന

5. ഫ്രാന്‍സിസ്കന്‍ ചരിത്രവും, പ്രത്യേകമായി അല്‍മായ സഭയുടെ ഫ്രാന്‍സിസ്കന്‍ പശ്ചാത്തലം മനസ്സിലാക്കിയിട്ടുള്ള

6. കാനോനിക സംഹിത അറിയുന്ന

7. അല്‍മായ സഹോദരര്‍ക്കായി നിലകൊള്ളുന്ന..........ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്.


D) അല്‍മായ സഹോദരരുടെ ആത്മീയ ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ എന്ത് ആയിരിക്കരുത്.

1. അല്‍മായ സഭയുടെ ഭരണപരവും, സാമ്പത്തികവുമായ കാര്യങ്ങളില്‍ അവസാന വാക്ക് ആകരുത്.

2. 1978 ന് മുന്‍പുള്ള നിയമാവലിയിലേതുപോലെ Director അല്ല മറിച്ച് ശുശ്രൂഷ ആയിരിക്കണം.

3. ഭാതൃത്വത്തിന്‍റെ നീതിന്യായ വ്യവസ്ഥയില്‍ തീര്‍പ്പുകല്പിക്കുന്ന വ്യക്തി ആകരുത്.

4. എളിമ അഭ്യസിക്കുന്നതില്‍ മടി കാണിക്കരുത്.

5. അല്‍മായ സഭയുടെ ദൈന്യംദിന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കരുത്.

6. കണക്കുകള്‍ സ്വന്തം വഴിയിലൂടെ മാത്രമേ നടക്കാവൂ എന്ന് നിര്‍ബന്ധിക്കരുത്. (തന്‍റെ ഒപ്പ് ഉണ്ടെങ്കില്‍ മാത്രമേ സാമ്പത്തികം നടക്കാവൂ എന്ന് കരുതരുത്).

7. ഒരു സന്യസ്തന്‍ എന്ന നിലയില്‍ തന്നെ എല്ലാത്തിലും മുന്‍പനായി കണക്കാക്കണം എന്ന് ശഠിക്കരുത്.

8. പ്രായത്തെയും പരിചയ സമ്പന്നതയേയും മനസ്സിലാക്കി പെരുമാറണം.

..........ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്.


E) Altius Moderamen (ധാര്‍മ്മിക അധികാരം)

E1) നിയമാവലിയില്‍: നിയമം 2, അടിക്കുറിപ്പ് 5 ഇപ്രകാരമാണ്. കാനോന്‍ 303 മൂന്നാം സഭയെ ഇങ്ങനെ നിര്‍വ്വചിക്കുന്നു. "ലോകത്തില്‍ ജീവിച്ചുകൊണ്ട് ഏതെങ്കിലും ഒരു ആധ്യാത്മിക സംഘടനയുടെ നിയമം പാലിക്കുകയും അതിന്‍റെ ചൈതന്യം പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് അപ്പസ്തോലിക ജീവിതം നയിക്കുകയും ക്രിസ്തീയ പരിപൂര്‍ണ്ണതയ്ക്ക് പരിശ്രമിക്കുകയും ചെയ്യുന്നവരുടെ സമൂഹം മൂന്നാം സഭയെന്ന് അറിയപ്പെടുന്നു; അല്ലെങ്കില്‍ അനുയോജ്യമായ മറ്റു പേരുകളില്‍ വിളിക്കപ്പെടുന്നു".

E2) ഭരണഘടനയില്‍ (Constitution): വകുപ്പ് 1:4 ഒരെ ആധ്യാത്മിക കുടുംബത്തില്‍പ്പെട്ടവര്‍ എന്ന കാരണത്താല്‍ അല്‍മായ ഫ്രാന്‍സിസ്കന്‍ സഭയുടെ അജപാലന ശുശ്രൂഷയും ആധ്യാത്മിക സഹായവും പരിശുദ്ധ സിംഹാസനം ഏല്‍പ്പിച്ചിരിക്കുന്നത് ഫ്രാന്‍സിസ്കന്‍ ഒന്നാം സഭയേയും, Third Order Regular (TOR) സഭയേയും ആണ്. മേല്‍പ്പറഞ്ഞ സഭകളായിരിക്കും കാനോന്‍ ലോ 303 വകുപ്പു വിവക്ഷിക്കുന്ന ഉത്തരവാദിത്വപ്പെട്ട ധാര്‍മ്മികാധികാരികല്‍ (Altus Moderamen)

(തുടരും)

Featured Posts

Recent Posts

bottom of page