top of page
നേട്ടത്തിനും നഷ്ടത്തിനുമിടയില്‍
എന്താണുള്ളത്-
ഒരു നിമിഷത്തിന്‍റെ
ഇടവേളയല്ലാതെ?
എന്നിട്ടും നേട്ടത്തിനു നല്കേണ്ടതിനെക്കാള്‍
എത്രയോ വില നല്കണം
നഷ്ടത്തിന്!
കീറിമുറിഞ്ഞൊരു ഹ ൃദയത്തിന്റെ
തീവ്രവേദന
ആത്മാവുവരെ ദഹിപ്പിക്കും
അഗ്നിയുടെ തീക്ഷ്ണത
പൊടുന്നനെ അനാഥമായ്തീര്‍ന്ന
മനസ്സിന്‍റെ
അടങ്ങാത്ത വിങ്ങല്‍
നേട്ടത്തിനു പകരംവയ്ക്കാന്‍
എത്രയോ
വിലയില്ലാ ചരക്കുകള്‍
നഷ്ടത്തിനു പകരം വയ്ക്കാന്‍
നഷ്ടമല്ലാതൊന്നുമില്ലല്ലോ!
Featured Posts
bottom of page