top of page
ദേശസ്നേഹവും ദേശീയവാദവും ഒന്നാണോ?
നമുക്കൊന്നു നോക്കാം.
രാജ്യത്തെ എല്ലാവരും സ്വാഭാവികമായിത്തന്നെ രാജ്യസ്നേഹികളാണ്.
അതെങ്ങനെ? നിങ്ങള്‍ ദേശസ്നേഹികളാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കണം.
ഇന്ത്യ മഹത്തായ രാജ്യമാണ്.
ഏറ്റവും മഹത്തായ രാജ്യമെന്ന് ഉറപ്പിച്ചു പറയാം.
എത്രയോ നല്ല കാര്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. മറ്റേതു രാജ്യത്തേക്കാളും മഹത്തായ രാജ്യമാണ് ഇന്ത്യ.
രാജ്യത്ത് എല്ലാ വ്യത്യസ്തതകള്‍ക്കും പ്രാതിനിധ്യം ലഭിക്കണം.
ഏകത്വമാണ് പ്രധാനം.
ഒരു ഭാഷ, ഒരു സംസ്കാരം, ഒരു രാജ്യം.
ഇന്ത്യയെ സംബന്ധിച്ച് ഇഷ്ടപ്പെടാത്ത കാര്യങ്ങളുമുണ്ട്.
അങ്ങനെ കരുതുന്നവര്‍ക്കുള്ള രാജ്യം ഇതല്ല.
രാജ്യം അതിന്‍റെ തെറ്റുകളില്‍ നിന്നുകൂടി പഠിക്കണം.
ഇപ്പോഴെന്താ രാജ്യത്തിനു കുഴപ്പം?
എനിക്കെന്‍റെ രാജ്യത്തെ ഇഷ്ടമാണ്.
പക്ഷേ ഇവിടെയുള്ള എല്ലാത്തിനോടും ഞാന്‍ യോജിക്കുന്നില്ല.
രാജ്യം ചെയ്യുന്നതെന്തോ അതെല്ലാം ശരിയാണ്.
രാജ്യസ്നേഹിതന്നെ. പക്ഷേ തെറ്റ് തെറ്റാണ്.
നമ്മുടെ രാജ്യത്തിന് തെറ്റു ചെയ്യാനാവില്ല.
മാറ്റങ്ങളോട് തുറന്ന മനോഭാവം ഉള്ളതാകണം ഒരു രാജ്യം.
നമുക്കൊരു പാരമ്പര്യമുണ്ട് അതനുസരിച്ചാണ് രാജ്യം നീങ്ങേണ്ടത്.
മറ്റു രാജ്യങ്ങളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തിന് ചിലത് പഠിക്കാനുണ്ട്.
ഛേ, നമ്മെപ്പോലെ പാരമ്പര്യമുള്ള ഏതു രാജ്യം, സംസ്കാരം?
നമ്മുടെ രാജ്യം ഏറെക്കാര്യങ്ങള്‍ നേടി, എന്നാല്‍ ഇനിയും ഏറെ കാര്യങ്ങള്‍ നേടാനുണ്ട്.
യുദ്ധങ്ങള്‍ ജയിക്കുന്നില്ലേ നാം, തീവ്രവാദത്തെ നേരിടുന്നില്ലേ, വിഘടനവാദത്തെ അടിച്ചമര്‍ത്തുന്നില്ലേ, പിന്നെന്തു നേടാന്‍?
യെസ്, ഞാനെന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു.
സ്നേഹിക്കാതിരിക്കാന്‍ എങ്ങനെ നിങ്ങള്‍ ധൈര്യപ്പെടും.
പേടിച്ചിട്ടൊന്നുമല്ല, ഈ കാര്യം എന്‍റേതുകൂടിയായതിനാല്‍
സ്നേഹിക്കുന്നുവെന്ന് വെറുതെ പറഞ്ഞാല്‍പ്പോരാ.
നിങ്ങള്‍ ഇത് പ്രകടിപ്പിച്ചുകൊണ്ടേയിരിക്കണം.
സ്റ്റാന്‍റപ്പ്
അറ്റന്‍ഷന്‍
ജനഗണമനഅധിനായകജയഹേ
*** *** *** *** *** ***
ഉറപ്പിച്ചു പറയണം
എങ്ങനെ നിങ്ങള്‍ ധൈര്യപ്പെടും?
ഈ രാജ്യം എന്‍റേതുകൂടിയായതിനാല്‍
നമ്മുടെ റിപ്പബ്ളിക്കല്ലെന്ന്
റിപ്പബ്ളിക്ക് ഹിപ്പ് ഹുറേയ്!
ആരാണ് ഇന്ത്യാക്കാരല്ലാത്തത്
എന്നാലും ചില സന്ദര്‍ഭങ്ങളില്‍
പിറന്നാള്‍ ദിനത്തില്‍ കുറിക്കാന്‍
"അല്ലല്ല തോഴരേ, ഇത് നമ്മുടെ റിപ്പബ്ളിക്കല്ല, അല്ലല്ല ഇതു നമ്മുടെ റിപ്പബ്ളിക്കല്ലെന്ന്" ഞാനെഴുതിയത് അടിയന്തരാവസ്ഥ കാലത്താണ്. കരുതല്‍ തടങ്കല്‍ തടവുകാരാനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍. ആ കവിതപോലും അവസാനിച്ചത് പക്ഷേ ഇങ്ങനെയാണ് - ഒരിക്കല്‍ നാം നമ്മുടെ റിപ്പബ്ളിക്കിനെ വീണ്ടെടുക്കും. അന്ന് നാം ഒരുമിച്ചാര്‍പ്പുവിളിക്കും, റിപ്പബ്ലിക്ക് ഹൂറൈ!
ഇന്ത്യാക്കാരില്‍ ആരാണ് ഇന്ത്യാക്കാരല്ലാത്തത്? നമ്മുടെ ദേശീയ ബോധത്തെ നിര്‍വ്വചിച്ചത് ആ പഴയ വള്ളത്തോള്‍ കവിതതന്നെ. "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം." എന്നിട്ടും ചില സന്ദര്‍ഭങ്ങളില്‍ കവികള്‍ എഴുതിപ്പോകും - 'ഇന്ത്യാ നിന്‍റെ അടിവയറ്റില്‍ പിറന്നതിന്‍റെ നാണം മറയ്ക്കാന്‍ ദേശീയ പതാകയുടെ കീറ്പോലുമില്ലാത്തതിനാല്‍ ഞാന്‍ ചൂളിയുറഞ്ഞുപോകുന്നു. (വിശപ്പ് - സച്ചിദാനന്ദന്‍)
We, the People എന്നാണല്ലോ നമ്മുടെ ഭരണഘടന തുടങ്ങുന്നതു തന്നെ. ഇന്ത്യ അതിന്‍റെ രാഷ്ട്രീയക്കാരല്ല, ബ്യുറോക്രാറ്റുകളും ടെക്നോക്രാറ്റുകളുമല്ല, നിയമസഭകളല്ല, പാര്‍ലമെന്‍റല്ല, ഹൈക്കോടതികളല്ല, സുപ്രീംകോടതി പോലുമല്ല. സ്വകാര്യത മൗലികാവകാശമോ എന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാബെഞ്ചല്ല അവസാനമായി തീരുമാനിക്കുക. ആ തീരുമാനമൊന്നറിഞ്ഞിട്ടുവേണം ആ തീരുമാനമനുസരിച്ച് ജീവിക്കണമോ വേണ്ടയോ എന്ന് പൗരന്മാര്‍ക്ക് തീരുമാനിക്കാന്‍. നാമാണ് ഇന്ത്യ. വീ, ദ പീപ്പിള്‍.
പാതിവ്രത്യപരിശോധനയ്ക്കു നിന്നുതരാന്‍ മനസ്സില്ലാത്ത ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ കൂടുതലെന്ത് രാജ്യത്തിന്‍റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ കുറിക്കാന്‍? എഴുപതും പിന്നിടുന്നതിന്‍റെ പക്വതയും നിഷ്കളങ്കതയും പ്രകടിപ്പിക്കാന്‍ എന്‍റെ രാജ്യത്തിനാകട്ടെ. ഈ രാജ്യം പാര്‍ലമെന്‍റിനകത്തും പുറത്തും ഭരിക്കുന്നവര്‍ക്കും ജയ്ഹിന്ദ്.
Featured Posts
bottom of page