top of page

ക്രിസ്തു സംഭവവും ഒപ്പം വിസ്മയവും!!

Dec 6, 2021

3 min read

ഫസ

shepherd and wise men visit the new born baby Jesus

"ഞാന്‍ ചന്ദ്രനിലൂടെ നടന്നു എന്നത് ഒരു വലിയ സംഭവമല്ല. എന്നാല്‍ ഒരു ദൈവം മനുഷ്യനായി 33 വര്‍ഷം ഈ ഭൂമിയിലൂടെ നടന്നു എന്നത് ഒരു സംഭവമാണ്."

നീല്‍ ആംസ്ട്രോങ്ങ്


ക്രിസ്തുസംഭവം

"ഇത് എങ്ങനെ സംഭവിക്കും" - ലൂക്കാ 1:34

"നമുക്കു പോകാം, കര്‍ത്താവ് അറിയിച്ച ഈ സംഭവം കാണാം."  - ലൂക്കാ 2:15

"ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു." - ലൂക്കാ 24:14

"ഈ ദിവസങ്ങളില്‍ ജറൂസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?"  - ലൂക്കാ 24:18

"ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്." - ലൂക്കാ 24:21

"വഴിയില്‍ വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരു വിവരിച്ചു." - ലൂക്കാ 24: 35

"ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു." - ലൂക്കാ 23:47

യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍ മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു." - മത്താ. 27:50-51

"അപ്പോള്‍ വലിയ ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടി മാറ്റി അതിന്മേല്‍ ഇരുന്നു." - മത്താ. 28: 2

അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അത്ഭുതപ്പെട്ടു പറഞ്ഞു: "ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല." മത്താ. 9:23


'വിസ്മയമായ' ക്രിസ്തു

"ഞാന്‍ വീണ്ടും ഈ ജനത്തോട് വിസ്മയനീയമായ വന്‍കാര്യങ്ങള്‍ ചെയ്യും." - ഏശ 29: 14

"ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍." - ഹബക്കുക്ക് 1:5

"അവര്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന്‍ ആര്?" - മത്താ. 8:27

"അവന്‍ ജറൂസലേമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു." - മത്താ.21:10

"സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. ഇതുകേട്ട് അവര്‍ വിസ്മയഭരിതരായി അവരെ വിട്ടുപോയി."- മത്താ. 22: 21-22

"ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്‍റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു." - മത്താ. 22:33

"അവന്‍റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി." - മര്‍ക്കോ. 1:22

"എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തി." - മര്‍ക്കോ. 2:12

"തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. ..... അവര്‍ അത്യന്തം വിസ്മയിച്ചു." - മര്‍ക്കോ. 5:42

"അവനെ കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനം ചെയ്തു." - മര്‍ക്കോ 9:15

"അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായി ചെയ്യുന്നു..." - മര്‍ക്കോ. 7:37

"അവന്‍റെ വാക്കുകേട്ട് ശിഷ്യന്മാര്‍ വിസ്മയിച്ചു." - മര്‍ക്കോ. 10:24

".... യേശു അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍  വിസ്മയിച്ചു." - മര്‍ക്കോ. 10:32"

.... ജനങ്ങളെല്ലാം അവന്‍റെ പ്രബോധനങ്ങളെക്കുറിച്ച് വിസ്മയിച്ചിരുന്നു." - മര്‍ക്കോ. 11:18

"എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്‍മൂലം പീലാത്തോസ് വിസ്മയിച്ചു." - മര്‍ക്കോ. 15:5

"അവര്‍ വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അത്ഭുതപ്പെടേണ്ട." - മര്‍ക്കോ 16:6


'കാണാകേണം'

`പൗലോസ് ശ്ലീഹാ കൊളേസോസുകാര്‍ക്കെഴുതിയതുപോലെ 'ക്രിസ്തു രഹസ്യ'ത്തിന്‍റെ (കൊളോ. 4:3) വിസ്മയവും അത്ഭുതവും ആശ്ചര്യവുമാണ് മേല്പറഞ്ഞ തിരുവചനങ്ങള്‍. തിരുവചനം കാട്ടിത്തരുന്ന 'സംഭവ'മായ ക്രിസ്തുവിനെ സമ്മാനമായി സ്വീകരിച്ച് സാന്നിദ്ധ്യമായി അനുഭവിച്ച് വിസ്മയഭരിതനായ വിശുദ്ധ ചാവറയച്ചന്‍ 'ആത്മാനുതാപം' എന്ന കൃതിയില്‍ 'ക്രിസ്തുസംഭവം' ഇപ്രകാരം കാണാന്‍ കൊതിക്കുന്നു.

`ക്രിസ്തുചരിതം ആദ്യന്തം രേഖാമാത്രമായി അതീവഹൃദ്യമായി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ദിവ്യജനനം മുതല്‍ സുവിശേഷത്തിലെ ഓരോ സംഭവത്തോടും ബന്ധപ്പെടുത്തി ക്രിസ്തുനാഥനെ കാണാകേണം എന്ന് ആവര്‍ത്തിക്കുകയാണ്. ഉള്‍ക്കണ്ണുകൊണ്ടു കാണണം എന്നാണ് ഇതിന്‍റെ അര്‍ത്ഥം.


(വൃത്തം - മജ്ഞരി)


തിരുപ്പിറവി

കാരുണ്യനാഥനാം ദൈവകുമാരന്‍റെ

യാരുണ്യ1ശോഭയെ കാണാകേണം.


കാരുണ്യവാരിധിയായ താന്‍,

മാനുഷകാരണം പാപാദി

നീക്കുവാനായ്മാനുഷ നീച

വേഷത്തെ ധരിച്ചോരു

മാനുഷ ത്രാതാവേ, കാണാകേണം.


മിത്രനെ മന്ദിപ്പിച്ചീടുന്ന ദീപ്തിയെ

ഗാത്രെമറച്ചതും കാണാകേണം

ഉന്നതനാം ദൈവം കന്നിമറിയത്തില്‍

വന്നു പിറന്നതും കാണാകേണം.


ഒന്‍പതുമാസമീ മാതാവിന്‍ ഗര്‍ഭത്തില്‍

അന്‍പോടിരുന്നതും കാണാകേണം

കേസര്‍നിയോഗത്താല്‍ ഗര്‍ഭസ്ഥനായ താന്‍

ബേസ്ലഹംപുക്കതും കാണാകേണം.


അമ്മാനുവേലെന്ന നാമാര്‍ത്ഥംപോല്‍ ദൈവം

നമ്മോടുചേര്‍ന്നതും കാണാകേണം.

യാതൊരു വീടും കിട്ടാതെ ദുഃഖിച്ച.

തന്‍-മാതാപിതാക്കളെ കാണാകേണം.


നാട്ടില്‍ സ്ഥലം കിട്ടാതത്തല്‍3 പെട്ടു

തൊഴുകൂട്ടില്‍ പിറന്നതും കാണാകേണം

മര്‍ത്യരഹംകൃതിദോഷം ദ്വേഷിപ്പാനായ്

കര്‍ത്താവിന്‍ താഴ്ചയും കാണാകേണം.


നോവും കുറവും കൂടാത പ്രസൂതിയാം

ദൈവമാതാവെയും കാണാകേണം.

കണ്ണിണ ചായാതെ കുമ്പിട്ട തന്നുടെ

യുണ്ണിയെന്‍ കണ്‍കള്‍ക്കു കാണാകേണം.


മാലാഖാ മാതാവിന്‍ കൈകളില്‍ നല്‍കിയ

ആലാഹാ4 പുത്രനെ കാണാകേണം. 


അമ്മയുടെ കണ്‍മണി

തൃക്കണ്ണുകള്‍കൊണ്ടു മാതാവെ നോക്കുന്ന

അക്കണ്‍മണിയെ ഞാന്‍ കാണാകേണം.

പുഞ്ചിരികാട്ടി സ്നേഹാഗ്നി ജ്വലിപ്പിച്ച

പൊഞ്ചുണ്ടു കണ്‍കള്‍ക്ക് കാണാകേണം.*


ഇച്ഛയോടമ്മയെ കെട്ടിപ്പിടിച്ചൊരു

കൊച്ചുകരങ്ങളെ കാണാകേണം.

അന്നേരം ജീവന്‍ നില ചാഞ്ചലാടുന്ന

ആനന്ദാധിക്യവും കാണാകേണം.


സ്നേഹത്തിനാലെ ചുരത്തിയ പാല്‍ അമ്മ

മോഹാല്‍ കൊടുത്തതും കാണാകേണം.

പുത്രന്‍ പാലുണ്ണുമ്പോള്‍ മാതാവിനുണ്ടായ

ചിത്രമാം ഭക്തിയും കാണാകേണം.


എപ്പേരും കണ്ടാനന്ദാലബ്ധിയില്‍ താഴുന്ന

ചില്പുമാന്‍5 യൂസെ യും കാണാകേണം.

ചങ്കുപോല്‍ സ്നേഹിക്കും കാന്തനെ മാതാവു

തങ്കല്‍ വിളിച്ചതും കാണാകേണം.


ആരാധനയോടങ്ങെത്രയും ഭക്തിയാല്‍

ചാരത്തണഞ്ഞതും കാണാകേണം.

ഓമനപ്പൈതലേ ഭര്‍ത്താവിന്‍കൈകളിലാ

മോദാല്‍ ചേര്‍ത്തതും കാണാകേണം.


ഭാര്യാസമേതനായുണ്ണിക്കുചെയ്തോരു

ആര്യസ്തുതികളും കാണാകേണം.

പള്ളിയുറക്കമുറങ്ങുന്ന ഉണ്ണിതന്നല്ലല്‍

തീര്‍ക്കുന്നതും കാണാകേണം.


ആട്ടിടയന്മാരെ അറിയിച്ചവരുടന്‍

കൂട്ടമായ് വന്നതും കാണാകേണം.*

വാഴ്ത്തി സ്തുതിക്കുന്ന കൂട്ടത്തെ പാപി ഞാന്‍

വാഴ്ത്തുവാന്‍ നിത്യവും, കാണാകേണം. 


മാലാഖമാര്‍ വന്നു കുമ്പിട്ടു വാഴ്ത്തുന്ന

ചേലൊത്തമേനി ഞാന്‍ കാണാകേണം.

എട്ടാംന്നാളീശോയ്ക്കുപട്ടക്കാരന്‍

നാമ-മിട്ട വിധത്തെയും കാണാകേണം.


ഛേദനാചാരത്താല്‍ ചെഞ്ചോരചിന്തിയ*

വേദനയേയും ഞാന്‍ കാണാകേണം.

പത്തോടു മൂന്നാംനാള്‍ മൂന്നു നൃപര്‍ വന്നു

ഭക്ത്യാല്‍ നമിച്ചതും  കാണാകേണം. 


ദേവാലയത്തില്‍

ചേര്‍ച്ചയോടുണ്ണിയെ പള്ളിയില്‍ മാതാവു,

കാഴ്ചകൊടുത്തതും കാണാകേണം.

കണ്ടുമരിപ്പാനിരുന്ന വയോധികന്‍*5

കണ്ട തൃപ്പാദവും കാണാകേണം.


ഓടിയിജീപ്തിലൊളിപ്പിച്ച നാഥനെ

പേടിയൊഴിഞ്ഞു ഞാന്‍ കാണാകേണം.

ഏഴുസംവല്‍സരം പാര്‍ത്താജനങ്ങള്‍ക്കു

വാഴ്വു ലഭിച്ചതും കാണാകേണം.


അന്നപാനാദിക്കു മുട്ടി ദുഃഖിച്ചോരു

അന്നജാപുത്രനെ6 കാണാകേണം.

ശാസ്ത്രികളോടൊത്തങ്ങീരാറുപ്രായത്തില്‍*

ശാസ്ത്രം തര്‍ക്കിച്ചതും കാണാകേണം.


പുത്രനെക്കാണാതുഴന്ന പിതാക്കള്‍ടെ

ചിത്തദുഃഖത്തെയും കാണാകേണം

മൂന്നാംനാള്‍ പുത്രനെ കണ്ടപ്പോഴുണ്ടായ

ഉന്നതസ്നേഹവും കാണാകേണം.


മാതാപിതാക്കള്‍ക്കു കീഴ്വഴങ്ങിപ്പാര്‍ത്ത

മാതൃകയേയും ഞാന്‍ കാണാകേണം.

മുപ്പതിറ്റാണ്ടു ശ്രവണം പഠിപ്പിച്ച

തത്പരന്‍ മല്‍പ്പാനെ കാണാകേണം.


നല്ല ഇടയന്‍

യോഹന്നാന്‍ കൈയാല്‍

ജ്ഞാനസ്നാനംകൈക്കൊണ്ട

സ്നേഹപ്രവൃത്തിയും കാണാകേണം.

ഏറ്റം വിശന്നും ദാഹിച്ചും വനമതില്‍

നോറ്റ നോയമ്പു ഞാന്‍ കാണാകേണം.


ദുഷ്ടപ്പിശാചിന്‍ പരീക്ഷ ജയിപ്പാനായ്

കാട്ടിയ മാതൃക കാണാകേണം.

കല്യാണപ്പന്തലില്‍ വെള്ളം വീഞ്ഞാക്കിയ8

കല്ല്യാണരൂപനേ കാണാകേണം.


ആദിയില്‍ചെയ്ത പുതുമ മാതാവിന്‍റെ മോദം

പോല്‍ ചെയ്തതും കാണാകേണം.

വേദമറിയിപ്പാന്‍ ശിഷ്യരെകൂട്ടിയ

വേദാധിനാഥനെ കാണാകേണം.


നഷ്ടമായ് പോയോരജങ്ങളെത്തേടുന്ന

സൃഷ്ടികര്‍ത്താവിനെ കാണാകേണം.

നല്ലൊരിടയന്‍ ഞാനെന്നരുളിച്ചെയ്ത

നല്ലനെയെന്നും ഞാന്‍ കാണാകേണം. 

 

ഫസ

0

0

Featured Posts

bottom of page