top of page

എനിക്ക് തോന്നുന്നു, സ്ത്രീകളോട് യേശു ഇടപെട്ടതും സംവദിച്ചതും ചേർത്തു വെച്ചാൽത്തന്നെ നമുക്ക് നല്ലൊരു സുവിശേഷം ലഭ്യമാകുമെന്ന്. അത്രകണ്ട് സമഗ്രവും സമ്പുഷ്ടവും ആയിരിക്കുമത്. വിശദമായി എഴുതണം എന്നുണ്ട്. സമയക്കുറവ് മൂലം അതിനു മുതിരുന്നില്ല.
1 അവന്റെ ചില വാക്കുകൾ മാത്രം ശ്രദ്ധിക്കാം.
മരിച്ചുകിടന്ന ഒരു ബാലികയോട് അവൻ പറയുന്നത്:
"ബാലികേ എഴുന്നേൽക്കൂ"
2 മഗ്ദലന മറിയത്തോട് അവൻ ചോദിക്കുന്നത്:
"സ്ത്രീയെ എന്തിനാണ് നീ കരയുന്നത്?"
3 നായിനിലെ വിധവയോട് അവൻ പറയുന്നത്:
"കരയേണ്ടാ"
4 വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് അവൻ പറയുന്നത്:
"ഞാൻ നിന്നെ വിധിക്കുന്നില്ല"
5 സമരിയാക്കാരി സ്ത്രീയോട് അവൻ പറയുന്നത്:
'ഞാനാണ് അവൻ '
6 കാനാൻകാരി സ്ത്രീയോട് അവൻ പറയുന്നത്:
"സ്ത്രീയ േ, നിന്റെ വിശ്വാസം വലുതാണ് "
7 രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീയോട് അവൻ പറയുന്നത്:
"നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു"
8 പാപിനിയായ സ്ത്രീയെ ചൂണ്ടി അവൻ പറയുന്നത്:
"അവൾ അധികം സ്നേഹിച്ചു"
9 മാർത്തയുടെയും മറിയത്തിന്റെയും കണ്ണുനീരിൽ, അവരുടെ സഹോദരൻ ലാസറിനോട് അവൻ പറയുന്നത്:
"ലാസറേ, പുറത്തു വരിക"
10 എല്ലാവരോടുമായി അവൻ പറയുന്നത്:
"അവന്റെ കെട്ടുകള്‍ അഴിക്കൂ: അവൻ പോകട്ടെ"
11 പ്രിയ ശിഷ്യനെ ചൂണ്ടി സ്വന്തം അമ്മയോട് അവൻ പറയുന്നത്:
"സ്ത്രീയേ, ഇതാ നിന്റെ മകൻ"
12 ചക്രം തിരിഞ്ഞ് പൂർത്തിയാകുമ്പോൾ മാലാഖ പറയുന്നത്:
"നന്മ നിറഞ്ഞവളേ, സ്വസ്തി"
Featured Posts
bottom of page