top of page

ജീവിതമെന്ന പ്രഹേളിക

Feb 1, 2014

1 min read

Assisi Magazine
A house.

ഇന്നു നമുക്കു വലിയ വീടുകളുണ്ട്; പക്ഷേ കുടുംബം ചെറുതാണ്.

കൂടുതല്‍ സൗകര്യങ്ങളുണ്ട്; പക്ഷേ സമയം കമ്മിയാണ്.

പ്രാഗത്ഭ്യം നേടിയ അനേകരുണ്ട്; അതുപോലെ പ്രശ്നങ്ങളും അനേകം.

മരുന്നുകള്‍ എത്രയെണ്ണമാണ്; പക്ഷേ ആരോഗ്യം നന്നേ കുറവ്.

ജീവസന്ധാരണത്തിനു വക നേടാന്‍ നാം പഠിക്കുന്നു; ജീവിക്കാനാകട്ടെയൊട്ടു പഠിക്കുന്നുമില്ല.

ജീവിച്ചിരിക്കുന്ന വര്‍ഷങ്ങളുടെ എണ്ണം നാം കൂട്ടി; എന്നാല്‍ ജീവിതത്തിന് ഓജസ്സു കൂടുന്നില്ല.

വീഥികള്‍ക്കു വീതിയേറിയിട്ടുണ്ട്; എന്നാല്‍ കാഴ്ചപ്പാടുകള്‍ ഇടുങ്ങിപ്പോയിരിക്കുന്നു.

ഒരുപാടു നാം ചെലവിടുന്നു; എന്നാല്‍ അധികമൊ ന്നും നാം സ്വന്തമാക്കുന്നില്ല.

ഏറെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു; എന്നാല്‍ അവ ആസ്വദിക്കാന്‍ നമുക്കാകുന്നില്ല.

ചന്ദ്രനിലേക്കും തിരിച്ചും നാം യാത്ര നടത്തുന്നു; എന്നാല്‍ റോഡിനപ്പുറത്തുള്ളവരുടെ അടുത്തേക്കുപോകാന്‍ എന്തൊരു പാട്!

ബഹിരാകാശം നാം കീഴ്പ്പെടുത്തിക്കഴിഞ്ഞു; എന്നാല്‍ നമ്മുടെ ഉള്ളിലെ ആകാശമോ?

ആറ്റംവരെ നാം പൊട്ടിച്ചു നോക്കി; പക്ഷേ നമ്മുടെ മുന്‍വിധികള്‍ അങ്ങനെതന്നെ തുടരുന്നു.

ഒരു പാടു നാം എഴുതി കൂട്ടുന്നു; വായിക്കുന്നതോ കുറച്ചും.

ഒരുപാടു നേരം നാം ചര്‍ച്ചചെയ്യുന്നു; പ്രവൃത്തിപഥത്തിലെത്തിക്കുന്നതോ വളരെ കുറച്ചും.

ധൃതി കൂട്ടാന്‍ നമുക്കറിയാം; എന്നാല്‍ കാത്തിരിക്കാനാവുന്നില്ല.

ശബളസ്കെയില്‍ ഉയരുന്നുണ്ട്; പക്ഷേ ധാര്‍മ്മികബോധം താഴുകയാണ്.

കമ്പ്യൂട്ടര്‍ ശൃംഖല വഴി ഒരുപാട് അറിവുകള്‍ നേടന്നുണ്ട്; പക്ഷേ സംഭാഷണം നടക്കുന്നില്ല.

സാധനങ്ങള്‍ ഒരുപാട്; ഗുണനിലവാരം വളരെ കുറവ്.

കൂടുതല്‍ വിശ്രമസമയം; പക്ഷേ കുറച്ചുമാത്രം സന്തോഷം.

അനേകതരം ഭക്ഷണം; എന്നാല്‍ പോഷകാംശം ശുഷ്കം.

കൂടുതല്‍ വരുമാനം; ഒപ്പം കൂടുതല്‍ വിവാഹമോചനവും.

വളരെ ആകര്‍ഷകമായ വീടുകളുണ്ട് നമുക്ക്; കൂട്ടത്തില്‍ ശിഥിലമായ കുടുംബങ്ങളുമേറെ.

Featured Posts

Recent Posts

bottom of page