top of page

സമാധാനം

May 11, 2022

1 min read

A child was offered to church

പൈതലായ യേശുവിനെയും കൊണ്ട് അമ്മയപ്പന്മാര്‍ പോകുന്ന സന്ദര്‍ഭം. യാഗാര്‍പ്പണത്തിനാണ് ദേവാലയത്തിലേക്ക് എത്തുക. അവിടെ ശിമയോന്‍ എന്നൊരു വയോധികനുണ്ട്. നീതിമാനും ഇസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനുമെന്നാണ് തിരുവെഴുത്തിലെ വിശേഷണം. ക്രിസ്തുവിനെ കാണും മുമ്പേ മരണപ്പെടില്ല എന്നൊരനുഗ്രഹം കിട്ടിയ മനുഷ്യന്‍. അയാള്‍ ആത്മനിയോഗത്താല്‍ ദേവാലയത്തില്‍ വെച്ച് ഉണ്ണീശോയെ കൈകളിലെടുത്ത് പാടി. "ഇപ്പോള്‍ നാഥാ, തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണം." നിന്‍റെ രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടിരിക്കുന്നു. അപ്പോള്‍ ദേവാലയത്തില്‍ മറ്റൊരാള്‍ കൂടെ ദൈവത്തെ വാഴ്ത്തിപ്പാടി. ഏറെ വയസ്സു ചെന്നവളായ ഹന്ന എന്നൊരു ഭക്തവൃദ്ധ!

പിറന്നകാലം മുതല്ക്കേ അവന്‍ മനുഷ്യരില്‍ സമാധാനം നിറയ്ക്കുന്ന കാഴ്ച എത്ര അതിശയകരമാണ്. ഇന്നും എത്രയധികമുണ്ട്, ദേവാലയങ്ങളിലും മനുഷ്യാലയങ്ങളിലും ഒരിറ്റ് ശാന്തി കൊതിക്കുന്നവര്‍! നോക്കുക, പിച്ചവെച്ച് നടക്കും മുമ്പേ ശാന്തി പകര്‍ന്നവനെയാണ് നാം അനുഗമിക്കുന്നുവെന്ന് അവകാശപ്പെടുക. എന്നിട്ടും സമാധാനക്കേടിന്‍റെ അപ്പോസ്തലന്മാരായി നാം മാറിപ്പോവുന്നുണ്ടോ?

ദൈവാശ്രയമുള്ള ഈ വയോധികര്‍ക്ക് സ്വാസ്ഥ്യം ലഭിച്ചപ്പോള്‍ തിരുപ്പിറവി അസ്വസ്ഥമാക്കിയവരെ നാം മറക്കരുത്. വചനം ജഡം ധരിച്ച് മനുഷ്യരുടെ ഇടയില്‍ പാര്‍ത്തപ്പോള്‍ ഉറക്കം കെട്ടത് അധാര്‍മ്മികതയുടെ വന്‍കോട്ടകളിലാണ്. സത്യമായും നാം എവിടെയാണ്? സ്വാശ്രയത്തിന്‍റെ ഗര്‍വ്വിന്‍ തുമ്പുകളിലോ, അതോ ദൈവാശ്രയത്തിന്‍റെ ശാന്തിതീരങ്ങളിലോ! നാം എവിടെയായിരിക്കണം. അതും പിന്നീടവന്‍റെ ബാല്യകൗമാരങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. പിതാവിന്‍റെ ഭവനത്തിലായിരിക്കുന്നത് നല്ലത്, അവന്‍ തന്‍റെ  അമ്മയോട് പറഞ്ഞവാക്കോര്‍മ്മിച്ചെടുത്താല്‍ മതി സഖേ, അതിന് ഉത്തരം ലഭിക്കും.


Featured Posts

bottom of page