top of page

എന്നെ കവര്‍ന്നത്
നിന്‍റെ ഗ്രാമീണതയായിരുന്നു
അറക്കപ്പെടാന്‍ കൊണ്ടുപോകുന്ന
കുഞ്ഞാടിനെപ്പോലെ
ഞാന്‍ നിന്‍റെ പിന്നാലെ നടന്നു
നമ്മള്‍ നിശബ്ദരായിരുന്നു
കൊലക്കളത്തില്‍വച്ച്
നീയെനിക്കൊരുമ്മ തന്നു
ഒറ്റുകാരന്‍റെ അടയാളംപോലെ
ആരാച്ചാരുടെ കൈയില്‍
എന്‍റെ ചേതന പിടഞ്ഞുതീര്‍ന്നപ്പോള്‍
നീ ഉറക്കെ കരഞ്ഞു
ഒരു വിധവയെപ്പോലെ
ഒടുവിലെന്നെ മേശപ്പുറത്തു വിളമ്പിയപ്പോള്‍
എന്‍റെ ഹൃദയം ദന്തക്ഷതമേല്പിക്കാതെ
വിഴുങ്ങിയതും നീ തന്നെ
അങ്ങനെ
നീ നിന്‍റെ വാക്കു പാലിച്ചു
സ്നേഹിച്ച് സ്നേഹിച്ച് ഒരുപാടുയര്‍ത്തി
പ്രതീക്ഷിക്കാത്ത നേരത്ത്
താഴേക്കിടുമെന്ന വാക്ക്...
Featured Posts
Recent Posts
bottom of page