top of page

ആ രാത്രി മുഴുവന്‍ അമ്മ കരയുമെന്ന് എനിക്കറിയാം. എത്രയോപേര്‍ ഡിസംബറിന്‍റെ നഷ്ടത്തെയോര്‍ത്ത് കരയുന്നുണ്ടാവാം. ശാന്തി യുടെയും സമാധാനത്തിന്‍റെയും രക്ഷാസന്ദേശം കാത്തിരുന്നവര്‍ക്ക് അതിഥിയായി വന്നത് ദുഃഖ വാര്‍ത്തകള്‍ ആവാം. വഴിവാണിഭക്കാരിലും കച്ച വടക്കമ്പോളങ്ങളിലും ക്രിസ്മസ് ഒരുക്കത്തിന്‍റെ തിരക്കുകള്‍ കൂടുന്നു . വീടുകളിലും ദൈവാലയ ങ്ങളിലും നക്ഷത്രങ്ങള്‍ തിളങ്ങുന്നു. എങ്കിലും വീട്ടിലേക്ക് കരോള്‍ ഗാനവുമായി സംഘമെത്തു മ്പോള്‍ ആരൊക്കെയോ വാതില്‍ പടിയ ുടെ പിന്നില്‍ നിന്ന് കരയുന്നു. മനുഷ്യസങ്കടങ്ങളുടെ മഹാസമുദ്രത്തിലേക്കാണ് മനുഷ്യപുത്രന്‍ പിറന്നു വീണത്. ക്രിസ്മസ് സങ്കടം അനുഭവി ക്കുന്നവരുടെകൂടെ യാത്ര ചെയ്യല്‍ കൂടിയാണ്.
2013 ഡിസംബര്‍ 23, സ്നേഹിതനായ മോബിന്‍ കോശി ഞങ്ങളില്‍ നിന്ന് മരണം മൂലം വേര്‍പെട്ടു. അതൊരു അപകടമായിരുന്നു. വൈ ദിക വിദ്യാര്‍ഥികളായ ഞങ്ങള്‍ 48 പേര്‍ വലിയ ഒരു പുല്‍ക്കൂടിന്‍റെ നിര്‍മ്മാണത്തിലായി രുന്നു.ക്രിസ്മസ് രാവിലേക്ക് ഒരു ദിവസത്തിന്‍റെ ദൂരം മാത്രം ശേഷിക്കവേയാണ് ആ വേര്‍പാട് സംഭവിച്ചത്.
ആശ്രമത്തിന്‍റെ പറമ്പില്‍ ഏലച്ചെടികള്‍ ഉണ്ടായിരുന്നു. ഏലത്തോട്ടത്തില്‍ ചില്ലകള്‍ വെട്ടിയൊരുക്കിയ ചില മരങ്ങള്‍ക്ക് നല്ല ഉയരം ഉണ്ടായിരുന്നു. ക്രിസ്മസ് ട്രീ നിര്‍മാണത്തിന് ആവശ്യമായ ഇലച്ചാര്‍ത്തുള്ള ഒരു ശിഖരം മുറിക്കാനായിരുന്നു മോബിന്‍ മരത്തില്‍ കയറിയത്. ആ മരച്ചില്ല മുറിക്കപ്പെട്ടില്ല. അതിനു മുന്‍പ്...
കട്ടപ്പനയിലുള്ള സെന്‍റ് ജോണ്‍സ് ആശു പത്രിയിലേക്ക് ഒരു വണ്ടി തിടുക്കത്തില്‍ പുറപ്പെട്ടു. മൂന്ന് വൈദിക വിദ്യാര്‍ഥികളുടെ മടി യില്‍ ബോധരഹിതനായി മോബിന്‍ കിടന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ നെറ്റിയും മുഖവും എല്ലാം സ്നേഹത്തോടെ തടവി സഹോ ദരങ്ങള്‍ ആ നിദ്രയില്‍ നിന്നും അവനെ ഉണര്‍ ത്താന്‍ പരിശ്രമിച്ചു. അപ്പോള്‍ മോബിന്‍ ശാന്ത മായി മരണത്തിന്‍റെ വാതിലില്‍ മുട്ടുകയായി രുന്നു. ആ വാതില്‍ അവനുവേണ്ടി സ്വാഗതം അരുളി. സ്വര്‍ഗ്ഗത്തിലേക്ക് അവന്‍ ജനിച്ചുവെ ങ്കിലും ഭൂമിയിലെ നഷ്ടമോര്‍ത്ത് ഞങ്ങള്‍ കൊച്ചുകുട്ടികളെ പോലെ കരഞ്ഞു.
ഡിസംബര്‍ ഇരുപത്തിയാറാം തീയതി രാവി ലെ കട്ടപ്പന ആശ്രമത്തില്‍നിന്നും പത്തനംതിട്ട മണ്ണാറക്കുളത്തിലേക്ക് ഒരു ബസ് പുറപ്പെട്ടു. സ്നേഹിതരും അയല്‍വാസികളുമെല്ലാം ആ ബസ്സില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നു. ലോകം മുഴുവന്‍ ക്രിസ്മസ് ആലസ്യത്തില്‍ മുഴുകിയപ്പോള്‍ പ്രാര്‍ത്ഥനകൊണ്ട് ദുഃഖത്തെ മറികടക്കുന്ന ആ വിലാപയാത്ര മോബിന്‍റെ മാതൃദൈവാലയത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.
മോബിന്‍ ഒരു കുട്ടിയായിരുന്നപ്പോഴായിരുന്നു അപ്പന്‍റെ മരണം സംഭവിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം ആ കല്ലറ ഒരിക്കല്‍ കൂടി തുറക്കപ്പെട്ടു, മകനുവേണ്ടി. നേരം പോയിക്കൊണ്ടിരുന്നു. സായാഹ്നമായി, പ്രാര്‍ത്ഥനകള്‍ എല്ലാം കഴി ഞ്ഞു. അവസാന ചുംബനം അമ്മ നല്‍കി. എന്ന ന്നേക്കുമായി അടയ്ക്കപ്പെട്ട ആ കണ്ണുകളില്‍ അമ്മ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. ഏതൊ രു അമ്മയുടെയും പ്രതീക്ഷ അപ്രകാരമാണ്. തങ്ങളുടെ മക്കളിലൂടെ ദുഃഖത്തിന്‍റെ കണ്ണീര്‍ ക്കയം നീന്തി കടക്കാം എന്നവര്‍ പ്രത്യാശ വയ്ക്കുന്നു. ആ പ്രത്യാശയാണ്...
രക്തബന്ധത്തേക്കാള്‍ ഏറെ കര്‍മ്മബന്ധ ത്തിന്‍റെ പ്രാധാന്യവും ഊഷ്മളതയും ഞങ്ങള്‍ നിന്നില്‍ നിന്ന് മനസ്സിലാക്കി. സ്നേഹബന്ധ ങ്ങളുടെ കണ്ണികള്‍ നീ ഓരോ ദിവസവും വിളക്കി ച്ചേര്‍ത്ത് വലുതാക്കി. ആരെയും മാറ്റി നിര്‍ത്തി യില്ല. ഒഴിവാക്കിയില്ല. കഠിനാധ്വാനത്തോടൊപ്പം നല്ല കലാകാരനായി നീ ഞങ്ങളെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ഞങ്ങള്‍ എങ്ങനെ മറക്കും?
പ്രിയപ്പെട്ട മോബിന്‍, നീ അവസാനമായി പറഞ്ഞ വാക്കുകളും പാടിയ പാട്ടുകളും ഓര്‍മ്മ യില്ല. എങ്കിലും ഓര്‍മ്മയില്‍ നിന്‍റെ മുഖം നന്നായി തെളിഞ്ഞു നില്‍ക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്നവന്‍ ആയിരുന്നു നീ. അന്ന് റെക്ടറായിരുന്ന സരീഷ് അച്ചന്‍ മോബിന്‍റെ ചരമ ചിത്രത്തിന്‍റെ അടിയില്‍ അപൂര്‍ണ്ണ വിരാമം ഇട്ട് ഒരു വാക്ക് എഴുതി.
"The Crib Unfinished..."
എല്ലാം പഴയതുപോലെ തന്നെ. ഏലച്ചെടി കള്‍ക്കിടയിലെ ആ മരം, സെമിനാരി കെട്ടിടം, കട്ടപ്പനയിലെ ക്രിസ്മസ് തണുപ്പ്, കരോള്‍ ഗാനങ്ങള്‍, മധുരങ്ങള്‍. പക്ഷേ നീ മാത്രമില്ല.
ദൈവമേ, ഞങ്ങളുടെ നഷ്ടങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ല. എങ്കിലും ഇരുട്ടിന്‍റെ അനന്തത മറികടക്കാന്‍ ഞങ്ങള്‍ ചെറിയ വിള ക്കുകള്‍ തെളിയിക്കുകയാണ്. നഗരവും ദൈവാ ലയങ്ങളും വീട്ടുപടിക്കലും കാത്തിരിപ്പിന്‍റെ നക്ഷത്രവിളക്കുകള്‍ തൂക്കിയിടുന്നു. നീ ഞങ്ങളുടെ ദുഃഖങ്ങളെ സമാശ്വസിപ്പിക്കുവാന്‍ എത്തുമെന്ന് ഗാഢമായി വിശ്വസിച്ചുകൊണ്ട് ഞങ്ങള്‍ കണ്ണീര്‍ തുടയ്ക്കുന്നു.
Featured Posts
Recent Posts
bottom of page