top of page
നക്ഷത്രത്തെ പിന്തുടർന്ന് കിഴക്കുനിന്ന് ജ്ഞാനികൾ ദിവ്യശിശുവിൻ്റെ സവിധത്തിലെത്തി ആരാധിച്ചു എന്ന് പറയുന്നുണ്ട് മത്തായി എഴുതിയ സുവിശേഷം. എന്തെല്ലാം കാര്യങ്ങൾ അവിടെ വെളിപ്പെടുന്നുണ്ട്?
ഒന്ന്: താൻ പ്രപഞ്ചമല്ലെങ്കിലും പ്രപഞ്ചത്തിൽ താൻ സന്നിഹിതനാണ്. പ്രപഞ്ചത്തിൽത്തന്നെ തന്നിലേക്കുള്ള ചൂണ്ടുപലകകളും നിക്ഷിപ്തമാണ്.
രണ്ട്: ദൈവത്തെ ചരിത്രത്തിലേക്ക് കൊണ്ടുവന്നാൽ രാഷ്ട്രീയാധികാരങ്ങളിൽ ആകാംക്ഷക്കും അസ്ഥിരതക്കും അത് കാരണമാകും.
മൂന്ന് : താൻ ഏതെങ്കിലും ചില വിഭാഗങ്ങൾക്ക് മാത്രമല്ല, തന്നെത്തേടുന്ന സർവ്വർക്കും സമീപസ്ഥനും പ്രാപ്യനുമാണ്.
നാല്: ദരിദ്രരിലാണ് തന്നെ തേടേണ്ടതെന്നും, ദരിദ്രജന സേവയാണ് ആരാധനയുടെ ഒന്നാം ഭാഗം എന്നും,
സമ്പത്തും (സ്വർണ്ണം), അറിവും ആദരവും (കുന്തിരിക്കം), ഔഷധവും (മീറ) അവർക്കായി അർപ്പിക്കപ്പെടേണ്ടതാണെന്നും വെളിപ്പെടുന്നുണ്ട് അവിടെ.
അഞ്ച്: ഓരോരാളെയും, നിന്നെത്തന്നെയും വൈയക്തികതയും സാർവ്വത്രികതയും സമന്വയിപ്പിച്ച് നിലനിർത്തുന്ന ചൈതന്യം താൻ തന്നെയാണ് എന്ന് ദൈവം അവർക്ക് വെളിപ്പെടുത്തുന്നുണ്ട്.
ആറ്: ജീവിതത്തിൽ ഒരിക്കൽ സത്യത്തെ പ്രണമിക്കുവോളം സമ്പത്തിനെയും പദവികളെയും അധികാരങ്ങളെയും വണങ്ങിയെന്നാലും, ഒരിക്കൽ സത്യത്തെ ആരാധിച്ചുകഴിഞ്ഞാൽ പിന്നെ ആ വഴി വീണ്ടും പിന്തുടർന്നു കൂടാ എന്നും പറയുന്നുണ്ട് ജ്ഞാനികളുടെ കഥ.
Featured Posts
bottom of page