top of page

വില്‍ക്കപ്പെടും

Aug 23, 2023

1 min read

സിബിന്‍ ചെറിയാന്‍
A leaf dripping with snow

വിശാലമായി നദിയില്‍ മുങ്ങിക്കുളിച്ച

പ്പോഴാണയാളെ കവിത തൊട്ടത്.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുപിന്നില്‍

കച്ചവടക്കാരന്‍ ശൂന്യമായ കടയടയ്ക്കാന്‍

മറന്ന് കാലങ്ങളോളം ഇരിപ്പുണ്ട്.

കടയില്‍വരുന്നവരുടെ തുടര്‍കാലം

മറ്റുള്ളവര്‍ക്ക്

അവിസ്മരണീയമാണ്.

കാരണം,

കടയിലെ ചരക്ക്

മറവിയാണ്. അയാള്‍

മറവിവില്പനക്കാരനും


വില്‍ക്കപ്പെടുമേ...

തുടിക്കുന്ന, കട്ടചെമപ്പ്

തിളയ്ക്കുന്ന ചൂട്

ചോര വില്‍ക്കപ്പെടും

രക്തസാക്ഷികളെ

വില്‍ക്കപ്പെടും.


കലപ്പയും കര്‍ഷകനും കാളയും

വാടകയ്ക്ക് നല്‍കപ്പെടും.

ക്രിസ്തു കാളയെപ്പോലെ

നിലമുഴുതു

കുരിശെന്ന കലപ്പയാല്‍

പണികഴിഞ്ഞാല്‍ ക്രിസ്തുവിന്

വെള്ളംകൊടുക്കാതെ

മുതലാളിക്ക് തിരികെയേല്‍പ്പിക്കുക


ഇപ്പോഴും കവിത തന്നെ

തൊട്ടതുമറന്ന അയാള്‍

കുളിച്ചുകൊണ്ടേയിരിക്കുന്നു.

സിബിന്‍ ചെറിയാന്‍

0

0

Featured Posts

Recent Posts

bottom of page