Jan 1, 2015
1 min read
1. മഴക്കുടക്കീഴില്‍
നമുക്കിടയില്‍
ഒരു കടല്‍ദൂരം.
മഴയാകട്ടെ
നമ്മെ സ്പര്‍ശിച്ചതുമില്ല.
2. കുട കളഞ്ഞേക്കുക
ഇനി ഞാന്‍ നിനക്കു മഴ
നമ്മില്‍ നിറയുന്ന മഴ
3. മഴ മാറിയേക്കാം
വെയില്‍ വരാമെങ്കിലും
നമ്മിലെ മഴവില്ല്
മായാതിരിക്കട്ടെ.