
വേദത്തിലെ ചെറിയൊരു പദം അപൂര്‍വ്വ ചാരുതയുള്ളതാണെന്ന് ബോധ്യ പ്പെട്ടത് അങ്ങനെയാണ്. അവന്‍ അവരെ നോക്കി. ഏതൊരു സുകൃതത്തിനുമുമ്പും ആ വാക്ക് മറക്കാതെ അടയാളപ്പെടുത്തുവാന്‍ സുവിശേഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട് (മത്താ. 9:36, മാര്‍ക്കോ 10:21, യോഹ 19:26-27) സമരിയാക്കാരന്‍റെ കഥയിലും ധൂര്‍ത്തപുത്രന്‍റെ കഥയിലും ഒക്കെ ആ പദം അവിടുന്ന് ആവര്‍ത്തിക്കുന്നുമുണ്ട്.
ക്രിസ്തുവിന്‍റെ മിഴികളിലൂടെ കാണുകയാണ് പ ്രധാനം. ആ പേരില്‍ ഒരു പുസ്തകമുണ്ട്. ഠവൃീൗഴവ വേല ല്യലെ ീള ഖലൗെെ അഹമി അാലെ. സേറ അത് ഭാഷാന്തരം ചെയ്തിട്ടുണ്ട്. കരുണയുടെ വര്‍ഷത്തില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന ആ ലോഗോ പോലെ, ജെസ്യൂട്ട് വൈദികനായ ങമൃസീ ക ഞൗുിശസ ആണ് ഇത് തയ്യാറാക്കിയത്. ആ ചിത്രമൊന്നു ശ്രദ്ധിക്കൂ. ഇരയും അയാളുടെ മിശിഹായും ഒരേ കണ്ണിലൂടെയാണ് നോക്കുന്നത്. അപ്പോള്‍ കാരുണ്യമുണ്ടാകും. ഒരു വേട്ടക്കാരാ നിന്നോടുപോലും എനിക്കു ദയയുണ്ടായെന്നിരിക്കും. കൈക്കുമ്പിളില്‍ തന്‍റെ പുരുഷന്‍റെയും കുഞ്ഞുങ്ങളുടെയും വിഭൂതി ചേര്‍ത്തുപിടിച്ച് അവര്‍ക്കുമാപ്പു കൊടുക്കുവാന്‍ ഈഡിത്സ്റ്റെയിന് കഴിയുന്നത് അങ്ങനെയാണ്.
കരുണയുടെ വര്‍ഷമാണിത്. തെരഞ്ഞെടുത്ത ദേവാലയങ്ങളില്‍ അലങ്കരിച്ച കരുണയുടെ വാതിലുകളുണ്ട്. ബോധപൂര്‍വ്വം അതിലൂടെ പ്രവേശി ക്കുമ്പോള്‍ എന്തോ ഒരീര്‍പ്പം ഉള്ളില്‍ സംഭവിക്കു ന്നുണ്ട്. ഫിനമനോളജി അനുസരിച്ച് ശരീരത്തിന്‍റെ വാതില്‍ മിഴികളാണ്. അപരന്‍റെ മിഴികളിലേക്കുറ്റു നോക്കുമ്പോള്‍ കരുണയുടെ വാതായനങ്ങള്‍ തുറക്കുന്നു. അടുത്തകാലത്തായി കുറച്ചു സ്വാതന്ത്ര്യമുള്ളയിടങ്ങളില്‍ കേള്‍വിക്കാരെ ഞാന്‍ ഇങ്ങനെ ചലഞ്ച് ചെയ്യാറുണ്ട്. കൂപ്പിയ കരങ്ങളുമായി ഒരാളുടെ മിഴികളിലേക്ക് ഉറ്റു നാക്കുക. നിമിഷങ്ങള്‍ക്കകം അയാളുടെ കണ്ണുകള്‍ നിറഞ്ഞില്ലെങ്കില്‍ ചോദിക്കുന്ന കാശ് തരാം. മനുഷ്യര്‍ പരസ്പരം മിഴികളിലേക്ക് ഉറ്റുനോക്കു മ്പോള്‍ കണ്ണിലെ പൊടിപടലങ്ങള്‍ കഴുകിപ്പോയി തെളിഞ്ഞ ജാലകത്തിലെന്നപോലെ ലോകത്തെ കാണാനാകുന്നു. വാന്‍ഗോഗിനെക്കുറിച്ച് ഒരു പ്രബന്ധമുണ്ട് - ആന്‍ ഐ ഫോര്‍ ഗോഡ് എന്നാണ് അതിന്‍റെ ശീര്‍ഷകം. ദൈവത്തിനുവേണ്ടിയും ദൈവത്തെപ്പോലെയും ഒക്കെ നോക്കാന്‍ ആവുന്ന ഒരാള്‍ക്കു മാത്രമേ ഇത്രയും പ്രകാശത്തോടെ നക്ഷത്രങ്ങളെ വരയ്ക്കാനാകൂ. ഇത്രയും പ്രകാശഭരിതമായി ഉരുളക്കിഴങ്ങു കഴിക്കുന്നവരെ മേശവിളക്കുപോലെ കത്തിക്കാനാകൂ. കണ്ണ് കാണാന്‍ മാത്രമുള്ളതല്ല അടയ്ക്കാനും വേണ്ടിയുള്ളതാണ് എന്ന് സി.ജെ. തോമസ്സിന്‍റെ ആ മനുഷ്യന്‍ നീതന്നെ എന്ന നാടകത്തില്‍നിന്നു കേട്ടു. അപ്പോഴാണ് അകത്തെ കാഴ്ചകള്‍ക്ക് തെളിച്ചമുണ്ടാകുക. പിന്നീടാണ് സങ്കല്പങ്ങളിലെ ആ മൂന്നാം കണ്ണ് രൂപപ്പെടുന്നത്. അന്ധര്‍ അങ്ങനെയാണ് നമ്മളെ അമ്പരപ്പിച്ചത്. വാതിലടച്ച് അകത്തു പ്രവേശിച്ച് അകത്തുള്ളവനുമായി സംഭാഷണത്തി ലേര്‍പ്പെടുകയെന്ന ആ മരപ്പണിക്കാരന്‍റെ ഭാഷ്യം. കണ്ണല്ലാതെ മറ്റേതുവാതില്‍?
നീ എന്തു കാണുന്നു- മനുഷ്യരെ കാണുന്നു. അവര്‍ മരങ്ങളെ കണക്കിരിക്കുന്നു. റെയ്ഫിക്കേഷന്‍ എന്നൊരു പദമുണ്ട്. വസ്തുവത്ക്കരിക്കുക എന്നാണ് അര്‍ത്ഥം. കുലീനമല്ലാത്ത എല്ലാ കാഴ്ചകളിലും സംഭവിക്കുന്ന അപരാധമതാണ്. യേശു അവന്‍റെ മിഴികളെ വീണ്ടും തൊട്ടു. ഇപ്പോള്‍ അവന് എല്ലാം വ്യക്തമായി കാണാം. വസ്തുക്കളെ ഉപയോഗിക്കാനുള്ളതാണെന്നും വ്യക്തികളെ സ്നേഹിക്കാനുള്ളതാണെന്നും. ഒരാവര്‍ത്തികൂടി യേശു അയാളെ തൊട്ടിരുന്നെങ്കില്‍ അവനിപ്പോള്‍ മരത്തെയും മനുഷ്യനായി കണ്ടേനെ. ആഭാഗ്യം കിട്ടിയ മനുഷ്യര്‍ മരത്തെ പെങ്ങളേയെന്നു പറഞ്ഞ് ആലിംഗനം ചെയ്യുന്നത് കണ്ടില്ലേ. ആ വെളിച്ചം കിട്ടിയതുകൊണ്ടാണ് ആ നാടോടി സ്ത്രീകള്‍ ആ മരങ്ങള്‍ക്ക് രാഖി കെട്ടുന്നത്. കാഴ്ചയുടെ പരിണാമങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.