top of page
1. ഈ പോര്‍ട്ട് ഒരു വികസനമല്ല. ഇതു കൊണ്ട് സാമ്പത്തിക നഷ്ടം അല്ലാതെ ഒരു ലാഭവും ഇല്ല.
CAG report അനുസരിച്ച്, ഈ പ്രൊജക്റ്റ് സംസ്ഥാനത്തിനു സാമ്പത്തികമായി ഭീമമായ നഷ്ടം ആണെന്നതിനാല്‍, അത് നിര്‍ത്തിവയ്ക്കേണ്ടതാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടങ്കല്‍ തുക 7525 കോടി രൂപയാണ്. ഇതില്‍ 5071 കോടി രൂപ സംസ്ഥാനം മുടക്കുന്നു. തന്‍റെ കമ്പനി യായ APZEPജ വഴി അദാനി മുടക്കുന്നതുക 2454 കോടി.
കേരളം മുടക്കുന്ന 1635 കോടി viability gap fund ആണ്. പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന മൂല ധന സഹായമാണ് viability gap fund എന്ന് പറയുന്നത്. അതായത് ഈ പദ്ധതി നഷ്ടമാന്നെന്നിരിക്കെ, അത് ആരെയെങ്കിലും കൊണ്ടു നടത്തിയെടുക്കാന്‍ കേരളം മുടക്കുന്ന തുക (fund) എന്നാണര്‍ത്ഥം. ഇതിനാല്‍ തന്നെ, സംസ്ഥാനത്തിനു നഷ്ടം ആണെന്ന് കരാറില്‍ തന്നെ സമ്മതിക്കുന്നു.
ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ ഈ പദ്ധതി അവര്‍ ഏറ്റെടുത്തു നടത്തുന്നത് നഷ്ടമായിരിക്കും എന്നാണ്. അതുകൊണ്ടാണ് കേരളം vgf തുകകള്‍ മുടക്കേണ്ടി വരുന്നത്. അതിനര്‍ത്ഥം, പദ്ധതി അതില്‍ത്തന്നെ നഷ്ടം എന്ന് ഈ പദ്ധതിയുടെ രൂപീകരണത്തില്‍ തന്നെ ഇവര്‍ സമ്മതിച്ചിരുന്നു എന്നതല്ലേ.
-കേരളം മുടക്കുന്ന തുകയില്‍ 1463 കോടി മത്സ്യബന്ധന ഹാര്‍ബറും, തുറമുഖത്തിനു വേണ്ടി വരുന്ന 3.1 കിലോ മീറ്റര്‍ പുലിമുട്ടും നിര്‍മ്മിക്കാന്‍ ആണ്. ഈ 1463 കോടി രൂപ മുഴുവനും കേരളം മുടക്കും. കേരളം മുടക്കേണ്ട തുറമുഖം നിര്‍മാണത്തുകയായ 1635 കോടി രൂപയുടെ പകുതി തുകയായ 817 കോടി രൂപ കേന്ദ്രം ക േരളത്തിന് മുന്‍കൂറായി കടം കൊടുക്കും. ഇത് പിന്നീട് കേന്ദ്രത്തിന് കേരളം കൊടുത്തുതീര്‍ക്കണം. പ്രസ്തുത തുക കേന്ദ്രം കൊടുത്തുകഴിഞ്ഞു. ആ തുക കൊണ്ടാണ്, അദാനി ഇപ്പോള്‍ പണി തുടങ്ങിയിരിക്കുന്നത്.
താമസ സൗകര്യങ്ങളും, ബിസിനസ് സൗകര്യങ്ങളും തുറമുഖത്തിനുപുറത്ത് നടത്തുന്നതിന് വേണ്ടിവരുന്ന മുഴുവന്‍ സ്ഥലവും, റെയില്‍, റോഡ് എന്നിവക്ക് വേണ്ടി വരുന്ന സ്ഥലവും, കേരളം അദാനിക്ക് വാങ്ങിച്ചു കൊടുക്കണം. ഇതില്‍ 30% സ്ഥലം (ഏകദേശം 106 ഏക്കര്‍) സൗജന്യമായി കൊടുക്കുകയും വേണം.
മേല്പറഞ്ഞ ആനുകൂല്യങ്ങള്‍, കേരളം മുടക്കേണ്ടി വരുന്നതിന്‍റെ അടിസ്ഥാന കാരണമെന്ത്, എന്ന് ചോദിച്ചാല്‍, ഈ വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്തു നടത്തുന്നതിനു കേരളം ചില ഔദാര്യങ്ങള്‍ ചെയ്തു കൊടുക്കണമായിരുന്നു. പദ്ധതി പൂര്‍ത്തിയാക്കി ബിസിനസ് തുടങ്ങുന്ന ദിവസം മുതല്‍ 15 വര്‍ഷത്തേക്ക് അദാനി ലാഭം എടുക്കും. അതുകഴിഞ്ഞു, ലാഭത്തിന്‍റെ ഒരു ശതമാനം കേരളത്തിന് കൊടുക്കും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂട്ടും. പരമാവധി, ലാഭത്തിന്‍റെ 40% മാത്രമേ കൊടുക്കൂ എത്ര വര്‍ഷം ആയാലും. ഇതില്‍ നിന്നുമാണ്, കേരളം കേന്ദ്രത്തിന്‍റെ തുക (817 കോടി) മടക്കി കൊടുക്കേണ്ടത്.
- 40 വര്‍ഷത്തേക്കാണ് അദാനിക്ക് തുറമുഖം കൈകാര്യം ചെയ്യാന്‍ കൊടുത്തിരിക്കുന്നത്. സാധാരണ എല്ലാ PPP (public private project) പദ്ധതിയിലും 30 വര്‍ഷത്തേക്കേ കാലാവധി കൊടുക്കാറുള്ളൂ എന്നിരിക്കെയാണിത് എന്നും ശ്രദ്ധേയം. 10 വര്‍ഷം കൂടുതല്‍ അദാനിക്ക് കൊടുക്കുന്നത് കൊണ്ട് അദാനിക്ക് കിട്ടുന്ന ലാഭം 29, 217 കോടി രൂപ. കേരളത്തിന് അത്രയും നഷ്ടം എന്നര്‍ത്ഥം.
-പദ്ധതി ലാഭമോ നഷ്ടമോ എന്ന് പരിശോധിക്കാം. 40 വര്‍ഷം കഴിയുമ്പോള്‍ മൊത്തം ലാഭം കിട്ടേണ്ടത് 78, 222 കോടി രൂപ. ഇതില്‍ കേരളത്തിന്കിട്ടുന്ന ലാഭം 13, 947 കോടി രൂപ. 40 വര്‍ഷം കഴിയുമ്പോള്‍ നീട്ടികൊടുത്തില്ലെങ്കില്‍, 19, 555 കോടി രൂപ അദാനിക്ക് കേരളം കൊടുക്കണം. അങ്ങനെ വരുമ്പോള്‍, പദ്ധതി കൊണ്ട് കേരളത്തിന് നഷ്ടം 5608 കോടി രൂപ.
മൊത്തം ഈ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ 30% (ഏകദേശം 106 ഏക്കര്‍) പണയം വച്ച് ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാനുള്ള അനുമതിയോടെ പോര്‍ട്ടിതര റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായി കേരള സര്‍ക്കാര്‍ അദാനിക്ക് നല്‍കണം. റെയില്‍ റോഡ് connectivity യുടെ മുഴുവന്‍ ചെലവുകളും കേരള സര്‍ക്കാര്‍ വഹിക്കണം. അങ്ങനെ കണക്കാക്കിയാല്‍ മൊത്തം പദ്ധതി ചെലവിന്‍റെ 5% പോലും അദാനിക്ക് മുതല്‍ മുടക്കില്ല.
പദ്ധതി ലാഭമോ നഷ്ടമോ? പദ്ധതി നഷ്ടം ആണെന്ന് പറയുന്നത് CAG ആണ്. ഒരു മാനദ ണ്ഡവും പാലിക്കാതെയുള്ള ഇളവുകള്‍ കൊടുത്തു പോകുന്ന ഈ പദ്ധതി കേരളത്തിന് നഷ്ടം എന്നാണ് CAG 2016 ലെ റിപ്പോര്‍ട്ടില്‍ പറയുന്ന താണ്. ഇത്രയും കേരളത്തിന് നഷ്ടം വരുത്തുന്ന പദ്ധതിയുമായി എന്തിന് മുന്നോട്ടു പോകുന്നു എന്ന CAG യുടെ ചോദ്യത്തിന് കേരളം പറഞ്ഞത്, ഈ പദ്ധതിയില്‍ നിന്നും കേരളത്തിന് കിട്ടാന്‍ പോകുന്ന തൊഴിലവസരങ്ങളെക്കുറിച്ചാണ്. അപ്പോള്‍, CAG കൊടുത്ത മറുപടി, 'കേരളത്തിന്‍റെ മറുപടി അംഗീകരിക്കാന്‍ പറ്റില്ല... കേരളം പറയുന്നതുപോലെ ഈ പദ്ധതിയില്‍ നിന്നും കിട്ടുമെന്ന് പറയുന്ന സാമ്പ ത്തിക ആനുകൂല്യങ്ങള്‍ കിട്ടുമെന്നുള്ളത് സംശയാ സ്പദമാണ്. കാരണം, കേരളം മുതല്‍ മുടക്കുന്നതി നെക്കാള്‍ നഷ്ടം ആണ് ഉണ്ടാകാന്‍ പോകുന്നത് (കാരണം, ENPV നെഗറ്റീവ് ആണ്). ഈ പദ്ധതി സംസ്ഥാനത്തിന്‍റെ താല്പര്യത്തിനു അനുകൂല മല്ല...സാമ്പത്തിക ലാഭം എന്നത് മുതല്‍മുടക്കുന്ന തുകയുമായി വച്ചു നോക്കുമ്പോള്‍ ഒട്ടും ആനുപാതി കമല്ല'.
2. ജനങ്ങളെ കേള്‍ക്കാതെ തയ്യാറാക്കിയ Incois റിപ്പോര്‍ട്ട് തള്ളുക. പുതിയ പഠനം നടത്തുക
Incois റിപ്പോര്‍ട്ട് സര്‍പ്പിച്ചിട്ടാണ്, അനുമതി നേടിയെടുത്തത്. എന്നാല്‍ ആളുകളെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതുകൊണ്ട്, പുതിയ പഠനം നടത്തണം. മാത്രമല്ല, ആളുകളെ കേട്ട് തയ്യാറാക്കിയ Asian consultants റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന തീരശോഷണ ആഘാതം എന്നത്, എടുത്ത് കളഞ്ഞിട്ടാണ് പരിസ്ഥിതി അനുമതിക്ക് അപേക്ഷിച്ചത്. അപ്രകാരം രണ്ടു റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. asian consultants റിപ്പോര്‍ട്ടില്‍ തീര ശോഷണം പറയുന്ന 4.3.7 എന്ന ഭാഗം മറച്ചുവച്ച റിപ്പോര്‍ട്ട് ആണ് നല്‍കിയത്, അങ്ങനെ പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച് ചു.
ആ റിപ്പോര്‍ട്ട് വിഴിഞ്ഞം പോര്‍ട്ടിനു എതിരാണെന്നുള്ളതുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ incois എന്ന ഗവണ്മെന്‍റ് ഏജന്‍സിയെ കൊണ്ട് പഠനം നടത്തി. എന്നാല്‍, അവര്‍public hearing നു വയ്ക്കാത്ത പാരിസ്ഥിതിക റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. Gadgil റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ അന്ന് ചെയ്തതുപോലെ തന്നെ. എന്നാല്‍ അന്ന് സംസ്ഥാന ഗവണ്മെന്‍റ്, ആളുകളുടെ സമ്മര്‍ദ്ദം കാരണം, കസ്തൂതിരംഗനെ വച്ചു പുതിയ പഠനം നടത്തി യതുപോലെ ഒരു പുതിയ പഠനം നടത്തണമെന്നാണ് തീരദേശിവാസികള്‍ പറയുന്നത്. അവരെ കേള്‍ക്കണം. Incois report ല്‍ പറയുന്നത്, തീരശോഷണം ഉണ്ടാകും, പക്ഷെ വിഴിഞ്ഞം പോര്‍ട്ട് കാരണമായിരിക്കില്ല എന്ന്. അതിനര്‍ത്ഥം, തീരശോഷണം ആഗോള പ്രതിഭാസം ആണെന്നാണ് പറയുന്നത്. എങ്കില്‍, അവിടെയുള്ള എല്ലാ ഗ്രാമങ്ങളെയും തീരശോഷണം ബാധിക്കണമല്ലോ. എന്നാല്‍, അങ്ങനെ അല്ല. വിഴിഞ്ഞം പദ്ധതിയുടെ തെക്കു ഗ്രാമങ്ങളില്‍, തീരം വക്കുകയും. വടക്ക് വശം തീരം പോവുകയും ചെയ്യുന്നു. അതുകൊണ്ട്, ഈ തീരശോഷണം വിഴിഞ്ഞം പദ്ധതി മൂലമാണെന്ന് വ്യക്തം. Incois റിപ്പോര്‍ട്ട് തള്ളുക. തീര ദേശവാസികളെയും കേട്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക.
3. തീരശോഷണം അതിരൂക്ഷം. സംസ്ഥാനത്തിന്‍റെ പ്രധാന വികസന പദ്ധതികള്‍, എയര്‍ പോര്‍ട്ട് ഉള്‍പ്പെടെ കടലിനടിയിലാകും.
600 മീറ്റര്‍ പുലിമൂട്ട് കടലില്‍ കല്ലിട്ടപ്പോള്‍ തന്നെ തീരം പോകുന്നതും, വീടുകള്‍ പോകുന്നതും, സ്ഥലം പോകുന്നതും ശംഖുമുഖം കടപ്പുറം നഷ്ടമാകുന്നതും അതിരൂക്ഷമാണ്.
മൊത്തം വേണ്ട 3000 മീറ്റര്‍ കല്ലിട്ടാല്‍, എയര്‍ പോര്‍ട്ട്, VSSS, Titanium പ്രോഡക്ട്സ്, തീരദേ ശത്തെ പള്ളികള്‍, മുസ്ലിം പള്ളികള്‍ (ബീമാപ്പള്ളി) ക്ഷേത്രങ്ങള്‍, തുടങ്ങിയവ കടലിന് അടിയിലാകും. പൂന്തുറ മുതല്‍ വേളി വരെ ഗ്രാമങ്ങള്‍ കടലിനടിയിലാകും. മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ മൊത്തം ഇല്ലാതാകും.
4. ഈ പദ്ധതി പ്രകാരം ഇതുവരെ വീടും, സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍ കുക.
ഉമ്മന്‍ ചാണ്ടി ഗവണ്മെന്‍റ്, 2015ല്‍ വിഴിഞ്ഞം പോര്‍ട്ട് കരാറില്‍ ഒപ്പിടുന്നതിനു മുന്നോടിയായി 475 കോടി രൂപ വിഴിഞ്ഞം പദ്ധതി ആഘാതത്തിനു പ്രതിഫലമായി തീരദേശ വാസികള്‍ക്ക് പ്രഖ്യാപിച്ചു ഉത്തരവിറക്കി. പ്രഖ്യാപനം മാത്രമായി ഒതുങ്ങി.
5. വന്‍ പാരിസ്ഥിതിക ആഘാതങ്ങള്‍, സാമ്പത്തിക നഷ്ടം
തീരശോഷണം മാത്രമല്ല, മറിച്ച് കേരളത്തില്‍ ഇതുകൊണ്ട് സമാനത കളില്ലാത്ത പ്രളയങ്ങള്‍ ഉണ്ടാകാം. കാരണം, വിഴിഞ്ഞം പദ്ധതിക്ക് 3.2 കിലോമീറ്റര്‍ പുലിമുട്ടിനായി കല്ലുകള്‍ ഇടാനും അതുകാരണം ഉണ്ടാകുന്ന അതിതീവ്രമായ തീരശോഷണം തടയാനുമായി പാശ്ചിമഘട്ടത്തില്‍ നിന്നും, മലകള്‍ ഇടിച്ച് കൊണ്ടുവരണം. അവിടുത്തെ പ്രദേശം വീണ്ടും പരിസ്ഥിതി ലോലമാകും, പാര്‍പ്പിടങ്ങളെ ബാധിക്കും, പ്രളയങ്ങള്‍, മേഘ വിസ്ഫോടനം എല്ലാം നിത്യ കാഴ്ച്ച ആകും.
വിഴിഞ്ഞം പദ്ധതി ഇപ്പോള്‍തന്നെ ഇഴഞ്ഞു നീങ്ങാന്‍ കാരണം, പഠനം അനുസരിച്ചു, കേരളത്തില്‍ തിരുവനന്തപുരം മേഖലയിലെ കടല്‍ ഏറ്റവും പ്രക്ഷുബ്ധമായതു കൊണ്ടും കൂടിയാണ്.
വിഴിഞ്ഞം പദ്ധതി ആവാസ വ്യവസ്ഥയെ ബാധിച്ചു തുടങ്ങി. മത്സ്യ ആവാസകേന്ദ്രങ്ങളായ നിരവധി പാരുകളും പവിഴപുറ്റുകളും സസ്യജാലങ്ങളും ഇല്ലാതായി. നിര്‍മാണം ക ാരണം, മത്സ്യം ഉള്ളിലേക്ക് വലിയുന്നു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍, തീരത്ത് മീന്‍ലഭ്യത കുറഞ്ഞതിനാല്‍ കൂടുതല്‍ നോട്ടിക്കല്‍ മൈല്‍, മീന്‍ പിടുത്ത വള്ളങ്ങള്‍ ഓടിയാലേ മീന്‍ കിട്ടുന്നുള്ളു എന്ന അവസ്ഥ സംജാതമായി.
6. പദ്ധതി നല്‍കുവാന്‍ പോകുന്നതിനേക്കാള്‍ തൊഴില്‍ നഷ്ടം, വിഴിഞ്ഞം കണ്ടയിനര്‍ ട്രാന്‍ ഷിപ്മെന്‍റ് പോര്‍ട്ട് ആയതിനാല്‍, 550 തൊഴില്‍ ആണ് VISL വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍, ഇപ്പോള്‍ ടൂറിസം മേഖലയില്‍ 5,000 തൊഴില്‍ കോവളം ഉള്‍പ്പെടെയുള്ള ബീച്ചുകളുടെ നാശത്തിലൂടെ നഷ്ടമാകും -അവിടെയുള്ള സ്ഥലങ്ങളെ ഈ പദ്ധതി ബാധിക്കും, ഈ പദ്ധതി വരുന്നതോടെ, അതിന്‍റെ വടക്കു വശത്തു തീരശോഷണം കാരണവും, തെക്ക് വശം കപ് പല് ചാലുവരുന്നത് കൊണ്ടും 50,000 മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാകും. കപ്പല്‍ച്ചാല്‍ വരുന്ന അടിമലത്തറ മുതല്‍ പൂവര്‍ വരെയുള്ള 7 ഗ്രാമങ്ങളില്‍ ആളുകള്‍ക്ക്, തൊഴില്‍ നഷ്ടമാകും. യന്ത്രവത്കൃത ബോട്ടുകളില്‍ ജോലിക്ക് പോകട്ടെ എന്നുപറയാം. എന്നാല്‍, അന്നന്നത്തെ ഉപജീവനത്തിനുവേണ്ടി തൊഴില്‍ ചെയ്യുന്ന വലിയൊരു വിഭാഗമാണ് അവിടെ ഉള്ളത്. അവരുടെ തൊഴിലാണ് നഷ്ടപ്പെടാന്‍ പോകുന്നത്. തീരകടലില്‍ മീന്‍ ലഭ്യത ഗണ്യമായി കുറയും
7. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ കവാടവും വിഴിഞ്ഞം ഹാര്‍ബറും പ്രക്ഷുബ്ധമാകും. അപകടങ്ങളും അപകട മരണങ്ങളും തുടര്‍ക്കഥയാകും.
അദാനി പോര്‍ട്ടിന്‍റെ നിര്‍മാണം തുടങ്ങുന്നതിനു മുമ ്പ് ഒരിക്കലും വിഴിഞ്ഞം ഹാര്‍ബറില്‍ തിരയിളക്കമോ, അതിന്മേല്‍ ബോട്ട് അപകടമോ, മരണമോ ഉണ്ടായിട്ടില്ല. എന്നാല്‍, വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണം തുടങ്ങിയതിനു ശേഷം അതുണ്ടായി തുടങ്ങി. വേളി മുതല്‍ പൊഴിയൂര്‍ വരെയുള്ള പതിനായിരങ്ങള്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍, ദിവസവും മീന്‍പിടുത്തത്തിനു ആശ്രയിക്കുന്ന വിഴിഞ്ഞം ഹാര്‍ബറിന്‍റെ പ്രവര്‍ത്തനം താറുമാറാകുന്നതിലൂടെ, തീരദേശവാസികള്‍ തീര്‍ത്തും വഴിമുട്ടാനും, ബ്ലൂ ഇക്കോണമി വേഗം നടപ്പിലാക്കാനും, അതിലൂടെ, തീരദേശവാസികളുടെ വംശനാശം വരുത്താനും ഉള്ള കേന്ദ്ര-സം സ്ഥാന സര്‍ക്കാരുകളുടെ ഗൂഢപദ്ധതി ചുരുളഴിയു കയാണ്.
8. സാമൂഹിക ആഘാതങ്ങള്‍
എവിടെയാണ് ഇത്രയും ആ ളുകള്‍ അവരുടെ അന്നത്തിനു വേണ്ടി, ജീവിക്കുന്ന സ്ഥലത്ത്, ഒരു തുറമുഖം നിര്‍മ്മിക്കുന്നത്. അന്നത്തെ പരിസ്ഥിതി മന്ത്രാലയം, ഈ പോയിന്‍റ് പറഞ്ഞു. അതുകൊണ്ട്, ഈ പോര്‍ട്ട് വേറെ എവിടെ എങ്കിലും മാറ്റാന്‍ (upa government) അന്നത്തെ സര്‍ക്കാരിനോട് പറഞ്ഞു. പക്ഷെ, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബ ന്ധം പിടിച്ചു. ഈ പോര്‍ട്ട് നിര്‍ത്തിവച്ചു പഠനം നടത്താന്‍ ഈ സര്‍ക്കാരിന് ചെയ്യാന്‍ സാധി ക്കുന്നത്, ചെയ്യാതെ പോകരുത്.
9. പലതും അന്നും ഇന്നും മറച്ചുവച്ചാണ് NGT അനുമതി നേടിയത്. ഇത് പുനപ്പരിശോധിക്കേണ്ടതാണ്.
National Greem Tribunal, (NGT) conditional ആയിട്ടാണ് അനുമതി കൊടുത്തത്. തീരശോഷണം യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. അതനുസരിച്ചു, പുനപരിശോധിക്കും എന്ന്.
തീര്‍ച്ചയായും, അതു സംസ്ഥാന ഗവണ്മെന്‍റ് കേന്ദ്രത്തിനു കൊടുക്കണമല്ലോ. സംസ്ഥാനം രൂപ മുടക്കി ചെയ്യില്ല. അവര്‍ അദാനി ഗ്രൂപ്പ് ഈ റിപ്പോര്‍ട്ട് തരണമെന്ന് പറയും. ആ റിപ്പോര്‍ട്ടുകള്‍ ആണ് NGT ക്ക് ഇപ്പോള്‍ നല്‍കുന്നത്, അപ്പോള്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ തീരശോഷണം സാധാരണ ഉണ്ടാകുന്നതില്‍ നിന്നും കൂടുതലല്ല എന്നതായിരിക്കുമല്ലോ പറയുന്നത്. ആ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിശോധിക്കണം.
ഇതാണ് പഠന വിധേയമാക്കേണ്ടത്. അങ്ങനെ, സത്യസന്ധമായ റിപ്പോര്‍ട്ടിന്മേല്‍ ഒരു തീരുമാനം എടുക്കാന്‍, ഒരു പഠനം വേണം.
Asian consultants, Incois എന്നിവ വ്യത്യസ്ത അഭിപ്രായം ആണ് പറഞ്ഞത്. അങ്ങനെ എങ്കില്‍ incois കൊടുത്ത റിപ്പോര്‍ട്ടിന്മേല്‍ ആണ് NGT തീരുമാനം എടുത്തതെങ്കില്‍, അവര്‍ പബ്ലിക് വലമൃശിഴ നടത്താതെയാണ് റിപ്പോര്‍ട്ട് കൊടുത്തത്. ഇത് ശരിയല്ല. പിന്നെ, NGT ക്ക് ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട് സത്യസന്ധമായിരുന്നോ എന്നുള്‍പ്പെടെ പഠിക്കണം. അതിനു വേണ്ടിയാണ് നാം പഠനം ആവശ്യപ്പെടുന്നത്.
Featured Posts
bottom of page