top of page

വസന്തമെന്നത് പ്രകൃതി നിയമമമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും തൊഴില്‍ശാലകളിലും, വയലുകളിലും വിഭജിച്ചും വിഭജിക്കപ്പെടാതെയും കിടക്കുന്ന എല്ലാത്തരം തൊഴിലാളികള്‍ക്കും വസന്തതുല്യമായ ഓര്‍മ്മകള്‍ നിറഞ്ഞതാണ് മെയ് മാസം. തൊഴിലിടങ്ങളിലെ അസമത്വങ്ങളുടെ കറുത്ത ചെകുത്താന്‍മാരുടെ ചെയ്തികളെ രാകിത്തീര്‍ത്ത് സമത്വത്തിന്റെ പുതുവസന്തം തീര്‍ത്ത ദിവസം എന്ന നിലക്ക് ആഗോള തൊഴിലാളി ദിനവും വിവിധ രാജ്യങ്ങളില്‍ തൊഴിലാളികള്‍ ആഘോഷിച്ചുവരുന്നു. എന്നാല്‍ എല്ലാ തൊഴിലിടങ്ങളും തൊഴിലാളികള്‍ക്ക് വസന്തത്തിന്റെ മലരുകളല്ല സമ്മാനിച്ചിട്ടുള്ളത്. അതിരൂക്ഷമായ പീഡനങ്ങളും അരികുവല്‍ക്കര ണവും സമത്വമില്ലായ്മയുമെല്ലാം ഇപ്പോഴും മിക്ക തൊഴിലിടങ്ങളിലും പുലരുന്നുണ്ട്. അത് തൊഴിലെ ടുക്കുന്നവന്റെ വ്യക്തിജീവിതത്തെയും, സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും ചിലപ്പോഴെങ്കിലും തിരുത്താനാവാത്ത രേഖപ്പെടു ത്തലുകള്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തി ലുള്ള തൊഴിലിടങ്ങളുടെ ചിത്രീകരണം ചലച്ചിത്രം എത്തരത്തിലാണ് സാദ്ധ്യമാക്കിയിട്ടുള്ളത് എന്നും എത്തരത്തിലാണ് പ്രതികരിച്ചിട്ടുള്ളത് എന്നും ലോകം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യാറുണ്ട്. പ്രത്യേകിച്ചും പലയിടങ്ങളിലും അസംഘടിതരായ തൊഴിലാളികള്‍ പണിയെടുക്കുന്ന ഇടം എന്നനില യില്‍ ചലച്ചിത്രമേഖലയുടെ പ്രതികരണം സൂഷ്മദൃ ക്കുക്കള്‍ സസൂഷ്മം വീക്ഷിച്ചുവരുന്നുമുണ്ട്. ഈ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് തൊഴിലിടങ്ങ ളുടെ വിവിധങ്ങളായ സാഹചര്യങ്ങള്‍ വ്യക്തിജീവിതത്തിലും, സമൂഹത്തിലും സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ സൂഷ്മമായി വിശകലനം ചെയ്യുന്ന ചലച്ചി ത്രങ്ങളാനുഭവമാണ് ഇസ്രായേല്‍ ചിത്രമായ ലെഹെം പങ്കുവെക്കുന്നത്.
ലെഹെം
ആധുനിക ഇസ്രായേല്‍ ടെലിവിഷന്‍ ചരിത്രത്തിലെ അതികായന്‍ എന്നോ സ്രഷ്ടാവ് എന്നോ വിശേഷിപ്പിക്കുന്ന വ്യക്തിത്വമാണ് രാം ലോവെ. 1986-ല്‍ അദ്ദേഹം ടെലിവിഷനു വേണ്ടി സംവിധാനം ചെയ്ത സിനിമയാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ലെഹെം എന്ന ചലച്ചിത്രം. പലവിധ കാരണങ്ങളാല്‍ ഇസ്രയേലി സിനിമകള്‍ ആഗോള ചലച്ചിത്ര ഭൂമികക്ക് അത്ര പരിചിതമല്ല. രാം ലോവെ ആകട്ടെ കൂടുതലായും ടെലിവിഷനു വേണ്ടിയാണ് ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത്. 2019-ല്‍ പുറത്തുവന്ന 'ദി ഡെഡ് ഓഫ് ജാഫ' എന്ന ചിത്രമാണ് അദ്ദേഹ ത്തിന്റെ ആദ്യ മുഴുനീള ചലച്ചിത്രമായി പരിഗണി ക്കുന്നത്. 1968 മുതല്‍ സജീവ മാദ്ധ്യമരംഗത്ത ് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഒരുപക്ഷേ ലോക ത്തിലെ തന്നെ ഏറ്റവും അനുഭവ സമ്പന്നനായ മാദ്ധ്യമപ്രവര്‍ത്തകനാണ് എന്ന് കരുതുന്നതില്‍ തര്‍ക്കമില്ല.
ലെഹെം എന്നാല്‍ അപ്പം എന്നാണ് അര്‍ത്ഥം. അപ്പം അല്ലെങ്കില്‍ ഭക്ഷണം എന്നത് തൊഴിലെടുക്കലിന്റെ ഏറ്റവും സന്തോഷകരമായ പരിണിത ഫലമാണ്. തികച്ചും വ്യക്ത്യാധിഷ്ഠിതമാണ് ഭക്ഷണം എന്നതിനാല്‍ സുഖകരമായ തൊഴില്‍ അനുഭവം അതിന്റെ രുചിയും വര്‍ദ്ധിപ്പിക്കുമെന്നത് സംശയരഹിതമാണ്. ലെഹെം അന്നനിഷേ ധത്തിന്റെ കഥയാണ് സംസാരിക്കുന്നത്. അന്നനി ഷേധമെന്നാല്‍ തൊഴില്‍രഹിതമായ ജീവിതാനു ഭവമാണ്. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴില്‍പ്രതിസന്ധിയുടെ കഥയാണ് ലെഹെം എന്ന ചിത്രത്തിലൂടെ രാം ലോവെ പങ്കുവെക്കുന്നത്.
പട്ടണത്തില്‍ താന്‍ ജോലിയെടുത്തുകൊണ്ടിരുന്ന ബേക്കറി പെട്ടെന്ന് അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഷ്‌ലോമോ എലീമലേക്കിന് തൊഴില്‍ നഷ്ടപ്പെടുന്നു. സമാനാനുഭവത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട ധാരാളം ആളുകള്‍ അക്കാലയളവില്‍ തെരുവില്‍ പ്രക്ഷോഭം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ അവരോടൊപ്പം ചേരാതെ വ്യത്യസ്തമായ സമരരീതിയാണ് അയാള്‍ തിരഞ്ഞെടുത്തത്. തന്റെ ഭവനത്തില്‍ സ്വയം അടച്ചുപൂട്ടി അയാള്‍ നിരാഹാരമിരുന്നു. അയാളെ സന്ദര്‍ശിക്കുന്നതിനെത്തിയ അടുത്ത സുഹൃത്തുക്കള്‍ മുഖേന എലിമലേക്കിന്റെ വിശപ്പുസമരത്തെക്കുറിച്ച് ലോകമറിയുകയും നിരവധി മാദ്ധ്യമപ്രവര്‍ ത്തകരടക്കം ധാരാളം ആളുകള്‍ അങ്ങോട്ടേക്കെത്തുകയും ചെയ്തു. എന്നാല്‍ പതിയെ പതിയെ ചിത്രം മാറിമറിഞ്ഞു. സന്ദര്‍ശനവേളയില്‍ എലിമലേക്ക് സന്ദര്‍ശകരോട് രോഷാകുലനാകുക യാണെന്നും അവരെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുകയാണെന്നും മറ്റൊന്നും തങ്ങള്‍ക്ക് കാണാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു പരത്തി. അത്തരം പ്രചാരണവേലകള്‍ക്ക് മറ്റ് പല ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു. വാര്‍ത്ത പരന്നതോടെ എലിമലേക്കിന്റെ വീട്ടിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കുറഞ്ഞു വന്നു. ആരും അയാളെ സന്ദര്‍ശിക്കാതെയായി. എലിമലേക്കും അയാളുടെ വിശപ്പും ആളുകളും മാധ്യമങ്ങളും മറന്നുതുടങ്ങുകയും പോകെപ്പോകെ വിസ്മൃതിയിലാകുകയും ചെയ്തു. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ എലിമലേക്കിന്റെ ബേക്കറിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചു. എന്നാല്‍ അപ്പോഴേക്കും തികച്ചും വ്യക്തിപരമായ തന്റെ വിശപ്പുസമരത്തിന്റെ ഫലമായി എലിമലേക്ക് മരണത്തിന് കീഴടങ്ങിയിരുന്നു.
ലെഹെം അതിന്റെ പേരുകൊണ്ടും, കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും എക്കാലത്തും പ്രസക്തിയുള്ള ചലച്ചിത്രമാണ്. പ്രചാരം ലഭിക്കാത്തതിനാല്‍ വളരെക്കുറച്ചു ആളുകള്‍ മാത്രമാണ് ചിത്രം കണ്ടിട്ടുള്ളത്. വിശക്കുന്നവരും വിശപ്പറിയാത്തവരും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന തിരിച്ചറിവാണ് ലോവെയെ ലെഹെം എന്ന ചിത്രത്തിലേക്ക് എത്തിച്ചത്. ഇസ്രായേലിന്റെ തെരുവുകളില്‍ നിരന്തരസംഘര്‍ഷങ്ങള്‍ നടക്കുന്ന കാലഘട്ടമായിരുന്നു അത്. സയണിസ്റ്റുകളും മറ്റ് യുവജന സംഘടനകളും തെരുവുകളെ ചേരക്കള ങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു. ലോവെയിലെ പ്രതിഷേധാഗ്‌നി നിശബ്ദമായാണ് ആ സമയം ആളി ക്കൊണ്ടിരുന്നത്. ശബ്ദരഹിതമായി, രക്തരഹിത മായി തന്റെ നിലപാടുകള്‍ സമൂഹത്തെ അറിയിക്കുന്നതിന് അദ്ദേഹം തീരുമാനിച്ചതിന്റെ പരിണിതഫലമാണ് ലെഹെം എന്ന ചിത്രത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. ചിത്രം ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1986-ല്‍ ഇസ്രായേലിലെ തൊഴില്‍രഹിതരുടെ എണ്ണം കുതിച്ചുയരുന്ന കാലഘട്ടമായിരുന്നു. ചിത്രം പ്രക്ഷേപണം ചെയ്ത മാദ്ധ്യമസ്ഥാപനം അതിന്റെ പല കരാറുകളും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇസ്രായേലി സമൂഹത്തില്‍ ലെഹെം സൃഷ്ടിച്ച ആഘാതം ചെറുതായിരുന്നില്ല. ചിത്രത്തിലെ പരാമര്‍ശങ്ങള്‍ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ലെഹെം എന്ന ചിത്രത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ കേവലം ഒരു രാജ്യമോ ദേശമോ കുടുംബമോ അഭിമുഖീകരിക്കുന്ന പ്രശ്‌നമായി കണക്കാക്കുന്നത് അബദ്ധമായിരിക്കും. സാര്‍വത്രികമായി പ്രസക്തിയുള്ള വിഷയവും മേഖലയുമാണത്. എന്നാല്‍ അത് അതിതീവ്രമായി അത് പറയണമെങ്കില്‍ കലാകാരന് അസാധാരണമായ സാമൂഹിക പ്രതിബന്ധതയും അനിതരസാധാരണമായ ധൈര്യവും ഉണ്ടായിരിക്കേണ്ടതുണ്ട്. കലാകാരന്റെ ഔന്നത്യത്തെ ലോകവും ചരിത്രവും വിലയിരുത്തു ന്നത് അതിന്റെകൂടി അളവിലാണ്. ലെഹെം എന്ന സിനിമയും രാം ലോവെ എന്ന സംവിധായകനും നിലപാടുകളുടെ ധീരതകൊണ്ട് ചരിത്രത്തിന്റെ ഭാഗമാകുമെന്നതില്‍ സംശയമില്ല.
ലെറ്റേഴ്‌സ് ഫ്രം മറൂസിയ
ലോകപ്രശസ്ത ചിലിയന്‍ സംവിധായകനും ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ സിനിമകളുടെ തല തൊട്ടപ്പനുമായ മിഗ്വല്‍ ലിറ്റിന്റെ നാലാമത്തെ സിനിമയാണ് 1975-ല്‍ പുറത്തിറങ്ങിയ ലെറ്റേഴ്‌സ് ഫ്രം മറൂസിയ. 1907-ല്‍ 500 ലധികം ആളുകളുടെ മരണത്തിനിടയാക്കിയ മറൂസിയന്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ലിറ്റിന്‍ ഈ സിനിമ സംവിധാനം ചെയ്തത്. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശി പ്പിച്ച ഈ ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തി നുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശവും നേടിയിട്ടുണ്ട്.
1900-കളുടെ ആദ്യപകുതിയില്‍ ചിലിയന്‍ സാമ്പത്തികരംഗം കുത്തഴിഞ്ഞ നിലയിലും അതിദുരന്തമുഖത്തുമായിരുന്നു. പലതരത്തിലുള്ള തൊഴില്‍പ്രശ്‌നങ്ങളാല്‍ ചിലിയിലെ ഖനിത്തൊഴി ലാളികള്‍ അക്കാലത്ത് സമരവും ആരംഭിച്ചു. ലോകത്തെമ്പാടും അന്നും ഇന്നും ഒരേപോലെ സംഭവിക്കുന്നത് ഇത്തരം സമരരീതികളെ അക്രമാസക്തമാക്കുകയും തുടര്‍ന്ന് അടിച്ചമര്‍ത്തുകയും ചെയ്യുക എന്ന കുത്സിത രീതിയാണ്. ചിലിയിലും സര്‍ക്കാരും ഖനിമുതലാളിമാരും ചേര്‍ന്ന് സമരത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. അടിച്ചമര്‍ത്തുക മാത്രമല്ല, നിരവധിയാളുകളെ നിര്‍ദ്ദയം തല്ലിച്ച തയ്ക്കുകയും 'ദി സാള്‍ട്ട്‌പെറ്റര്‍ എജ്' എന്നറി യപ്പെടുന്ന 1880 മുതല്‍ 1929 വരെയുള്ള കാലഘട്ടം കുത്തക ഖനിമുതലാളികളുടെ സുവര്‍ണ്ണകാലഘട്ട മായിരുന്നു. ഖനികളില്‍ നിരന്തരമായ പീഢന ങ്ങളും അവകാശലംഘനങ്ങളും നടന്നിരുന്ന കാലം കൂടിയായിരുന്നു അത്. ആയുധ നിര്‍മ്മാണത്തിലും അതിന്റെ മേല്‍ക്കോയ്മ നേടലിലുമെല്ലാം ഇക്കാലഘട്ടത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ഇന്നത്തേ തുപോലെ കിടമല്‍സരങ്ങള്‍ നിലനിന്നിരുന്നു. അത്തരം സാഹചര്യങ്ങളും ഇത്തരം തൊഴില്‍ പീഢനങ്ങളെ സാധൂകരിക്കുന്നതിന് അധികാരിക ള്‍ക്ക് സഹായകമാകുകയും ചെയ്തിട്ടുണ്ട്.
മറൂസിയയിലെ പൊട്ടാസ്യം നൈട്രേറ്റ് ഖനികളില്‍ 1907-ല്‍ നടന്ന കൂട്ടക്കൊലയെ സംബ ന്ധിച്ച് ആധികാരകമായതോ ഔദ്യോഗികമായതോ ആയ വിവരങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. ഇത് സംബന്ധിച്ച പറഞ്ഞുകേള്‍ക്കലുകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സാല്‍വദോര്‍ അല്ലെന്‍ഡെയുടെ അധികാരഭ്രഷ്ടിനു ശേഷം നടന്ന ചില തുറന്നുപറച്ചിലുകളിലൂടെയാണ് ലിറ്റിന്‍ മറൂസിയയിലെ കൊടും ക്രൂരതയെക്കുറിച്ച് കേള്‍ക്കുന്നത്. ചിത്രത്തിലെ ഓരോ ഭാഗത്തും ഈ തുറന്നുപറച്ചിലിന്റെ രീതി ലിറ്റിന്‍ അനുവര്‍ത്തിച്ചിട്ടുമുണ്ട്.
അടിമകളെപ്പോലെ തങ്ങളുടെ ജോലിക്കാരെ കണക്കാക്കിയിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഖനിയിലാണ് അസ്വാരസ്യങ്ങള്‍ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. കമ്പനിയിലെ ഒരു തൊഴിലാളി യുടെ മരണവുമായി ബന്ധപ്പെട്ട് യാതൊരു വിചാരണയുമില്ലാതെ ബൊളീവിയക്കാരനായ ഒരു തൊഴിലാളിയെ പട്ടാളഭരണകൂടം തൂക്കിലേറ്റി. നിര്‍ദ്ദയവും മനുഷ്യത്വരഹിതവുമായ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഖനിയിലെ മറ്റ് തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടു. മാനുഷികമുഖം തീരെയില്ലാത്ത പട്ടാളഭരണകൂടം, ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത കമ്പനിയുടെ എതിര്‍പ്പിനെ മറികടന്ന് കൂട്ടക്കൊല നടത്തുന്നു. നിരവധി വ്യക്തികള്‍ക്കും കുടംബങ്ങള്‍ക്കും കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടു.
ഭൂമിയിലെ നരകമായിട്ടാണ് ലിറ്റിന്‍ ഈ ഖനികളെ ചിത്രീകരിച്ചിട്ടുള്ളത്. ഒരാള്‍ക്കുപോലും പുറത്തുകടക്കാനാവാത്തവിധം യാതനകള്‍ നിറഞ്ഞയിടം എന്നാണ് ലിറ്റിന്‍ വിശേഷിപ്പിക്കുന്നത്. ഖനിയിലെ ഒരാള്‍ അയക്കുന്ന എഴുത്തുകളിലെ വിവരങ്ങള്‍ എന്ന നിലക്കാണ് ലിറ്റിന്‍ ചിത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിലെ പതിഞ്ഞ നിറങ്ങളുള്ള വിദൂരദൃശ്യങ്ങള്‍ ദുഖഛവിയുള്ള പെയിന്റിങ്ങുകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അതീവദുരന്തസ്വനം പേറുന്ന പശ്ചാത്തലസംഗീത മാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ലെഹെം, ലെറ്റേഴ്‌സ് ഫ്രം മറൂസിയ എന്നീ രണ്ടു ചിത്രങ്ങളും പറയുന്നത് തൊഴിലെടുക്കുന്നവരുടെ ജീവിതത്തെക്കുറിച്ചാണ്. സുഖകരമെന്ന് പലരും കരുതുന്ന ഇടങ്ങളിലെ യഥാര്‍ത്ഥ ജീവിതങ്ങളെക്കുറിച്ചാണ്. സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിലിടങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇത് കുറിക്കുന്നത്. ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കെട്ടുകഥകളേക്കാള്‍ കുടപ്പമേറുമെന്ന ലോകസത്യമാണ് ഇരുചിത്രങ്ങളും സാക്ഷാത്കരി ക്കുന്നത്. ഒരോസമയം അനുവാചകന്റെ മനസില്‍ തീയും കണ്ണീരും കോരിയിടുന്ന ആഖ്യായികകളാണവ.
Featured Posts
Recent Posts
bottom of page