top of page

പ്രാര്‍ത്ഥന ചന്തയ്ക്കുപോയപ്പോള്‍

Sep 1, 2010

2 min read

പോള്‍ തേലക്��കാട്ട്
Image : Inside view of a Church
Image : Inside view of a Church

ചന്ത പ്രാര്‍ത്ഥിക്കാന്‍ പോയി; പ്രാര്‍ത്ഥന ചന്തയ്ക്കും പോയി. ഇവര്‍ പരസ്പരം കണ്ടുമുട്ടി, തമ്മില്‍ സഹകരിക്കാന്‍ ധാരണയായി. ചന്തയുടെ ആരവം വിലകൊടുക്കാതെ പ്രാര്‍ത്ഥനയ്ക്കു നല്കി. അതോടെ പ്രാര്‍ത്ഥനയ്ക്ക് കൊഴുപ്പായി. ദേവാലയം പോലെ ചന്ത നിര്‍മ്മലമായി, അലംകൃതമായി, രൂപക്കൂടുകളുമായി. ചന്തയുടെ വ്യഞ്ജന വിഭവങ്ങള്‍ പ്രാര്‍ത്ഥനയുടെ വിഷയങ്ങളുമായി.

ചന്ത പരസ്യം തിരുത്തി, വിശ്വാസമല്ലേ എല്ലാം. ദേവാലയങ്ങള്‍ ചന്തയുടെ വിശ്വാസപ്രഖ്യാപനത്തില്‍ കോള്‍മയിര്‍ക്കൊണ്ടു; ധ്യാനങ്ങളില്‍ ചന്ത വിശ്വാസസാക്ഷ്യം പറഞ്ഞു. ചന്ത പ്രാര്‍ത്ഥനയുടെ ജപമാലകള്‍ സുന്ദരമായി കെട്ടി; അവയുടെ മണികള്‍ തിളങ്ങി. മണികളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും സാധ്യത നല്കി.