top of page

നോവ് നീ തന്നീടണേ

Feb 13, 2021

1 min read

സന്തോഷ് വര്‍ഗീസ് നിരണം
picture of Jesus and Saints

നോവ് നീ തന്നീടണേ

നാവു കൊണ്ടുരച്ചതെല്ലാം

നാളെ ഞാന്‍ മറന്നുപോയാല്‍

നോട്ടത്താലെ എന്‍റെയുള്ളില്‍

നോവ് നീ തന്നീടണേ.

നന്ദി ചൊല്ലാന്‍ നീയേകിയ

നന്മയിന്‍ മലരുകള്‍

നേട്ടമാണെന്നോര്‍ത്തു പോയാല്‍

നോവ് നീ തന്നീടണേ

നാളുകള്‍ നീയേകിയെന്‍റെനാള്‍

വഴികളൊരുക്കുമ്പോള്‍

നാട്യക്കാരനായിപ്പോയാല്‍

നോവ് നീ തന്നീടണേ.

നാടിനോടും നാട്ടാരോടും

നീയൊരുക്കും പ്രകൃതിയോടും

നീതി ഞാന്‍ കാട്ടാതെ പോയാല്‍

നോവ് നീ തന്നീടണേ.


സന്തോഷ് വര്‍ഗീസ് നിരണം

0

0

Featured Posts

Recent Posts

bottom of page