top of page
കഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ സൂര്യകീര്‍ത്തനത്തിന് ഒരു ആമുഖം കണ്ടു.
സൂര്യകീര്‍ത്തനത്തിന് ദാനിയേലിന്‍റെ പുസ്തകത്തിലെ "മൂന്ന് യുവാക്കളുടെ കീര്‍ത്തന"ത്തോട് ഉള്ള അടുപ്പം നമുക്കു കാണാന്‍ ശ്രമിക്കാം. (സൂര്യകീര്‍ത്തനത്തിന്‍റെ മലയാളം തര്‍ജ്ജമ, ജീവന്‍ ബുക്സ് പുറത്തിറക്കിയ ഫാ. ചെറിയാന്‍ പാലൂക്കുന്നേല്‍, ഫാ. ജോസ് പോണൂര്‍ എന്നിവര്‍ പുറത്തിറക്കിയ ഫ്രാന്‍സിസിന്‍റെയും ക്ലാരയുടെയും സമ്പൂര്‍ണ്ണലിഖിതങ്ങളില്‍ നിന്നാണ്. ബൈബിള്‍ ഭാഗങ്ങള്‍ പി. ഒ. സി. പ്രസിദ്ധീകരിച്ച കെ സി ബി സി ബൈബിള്‍ കമ്മീഷന്‍റെ വിവര്‍ത്തനത്തില്‍ നിന്നാണ്).
ദാനിയേല്‍ 29:
കര്‍ത്താവേ ഞങ്ങളുടെപിതാക്കന്മാരുടെ ദൈവമേ
അങ്ങ് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും
അത്യുന്നതനുമാണ്.
ദാനിയേല്‍ 30:
അങ്ങയുടെ മഹത്ത്വപൂര്‍ണമായ
പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ.
അത് എക്കാലവും എല്ലാറ്റിനും
ഉപരി മഹത്വപ്പെടുകയും
സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.
സൂര്യകീര്‍ത്തനം 1:
പരമോന്നതനും സര്‍വ്വശക്തനും
നല്ലവനുമായ കര്‍ത്താവേ,
സ്തുതിയും മഹത്ത്വവും ബഹുമാനവും
പുകഴ്ചയും എല്ലാ കൃപയും
അങ്ങയുടേതാകുന്നു.
സൂര്യകീര്‍ത്തനം 2:
അവയെല്ലാം അത്യുന്നതനേ
അങ്ങേയ്ക്കു മാത്രം അവകാശപ്പെട്ടതാകുന്നു.
അങ്ങയുടെ തിരുനാമം ഉച്ചരിക്കുവാന്‍
മനുഷ്യരില്‍ ആര്‍ക്കും യോഗ്യതയില്ല.
ദാനിയേല്‍ 40:
സൂര്യനും ചന്ദ്രനും കര്‍ത്താവിനെ
വാഴ്ത്തുവിന്‍
എന്നേക്കും അവിടുത്തെ
പാടിപ്പുകഴ്ത്തുവിന്‍
സൂര്യകീര്‍ത്തനം 3:
എന്‍റെ ദൈവമേ അങ്ങയുടെ
എല്ലാ സൃഷ്ടജാലങ്ങളാലും
പ്രത്യേകിച്ചു സൂര്യസഹോദരനാലും
അങ്ങ് സ്തുതിക്കപ്പെടട്ടെ.
എന്തെന്നാല്‍ അവന്‍ പകലാകുന്നു
അവനിലൂടെ അങ്ങ്
ഞങ്ങള്‍ക്ക് പ്രകാശമരുളുന്നു.
ദാനിയേല്‍ 41:
ആകാശത്തിലെ നക്ഷത്രങ്ങളെ
കര്‍ത്താവിനെ വാഴ്ത്തുവിന്‍
എന്നേക്കും അവിടുത്തെ
പാടിപ്പുകഴ്ത്തുവിന്‍
സൂര്യകീര്‍ത്തനം: 5
എന്‍റെ കര്‍ത്താവേ, ആകാശ
വിരിപ്പില്‍ വ്യക്തതയോടും
അമൂല്യതയോടും അഴകോടും
അങ്ങ് സൃഷ്ടിച്ച സഹോദരി
ചന്ദ്രികയാലും നക്ഷത്രങ്ങളാലും
അങ്ങ് സ്തുതിക്കപ്പെടട്ടെ.
************************
മുകളില്‍ കൊടുത്തിരിക്കുന്നപോലെ, സൂര്യകീര്‍ത്തനത്തിനും മൂന്നു യുവാക്കളുടെ കീര്‍ത്തനത്തിനും ഒരുപാട് സാമ്യതകള്‍ കാണാന്‍ സാധിക്കും.
സൂര്യകീര്‍ത്തനത്തില്‍ "Laudato Si'( Praise be You, അങ്ങേയ്ക്കു സ്തുതി) എന്ന ഭാഗം എട്ടു തവണ ആവര്‍ത്തിക്കുന്നു.
Stanza 1-2 ദൈവശാസ്ത്രപരമായ ആമുഖം ആണ.് ദൈവത്തിന്‍റെ പുകഴ്ചയും മനുഷ്യന്‍റെ ബലഹീനതയും വരച്ചുകാട്ടുന്നു. ദൈവത്തിന്‍റെ ഏഴു വിശേഷണങ്ങള്‍ ഇതിലുണ്ട്.
Stanza 3-9 ഒരു വിഭജനമാണ്. ഓരോന്നിനും മൂന്നു വിശേഷണങ്ങളോടെ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പ്രകൃതിയിലെ നാലു ഘടകങ്ങളെയും (വായു, വെള്ളം, അഗ്നി, ഭൂമി) അവതരിപ്പിച്ചിരിക്കുന്നു.
Stanza 10-11 മനുഷ്യന് ആവശ്യമായ ദൈവദാനമായ ക്ഷമ, സമാധാനം എന്നിവയാണ് പ്രകടിപ്പിക്കുന്നത്.
Stanza 12-13 ഇത് ലരെവമീഹേീഴശരമഹ ആണ്. മരണം എന്ന നിത്യസത്യ വും ദൈവരാജ്യത്തിന്‍റെ വാഗ്ദാനവും പ്രകടമാണ്.
Stanza 14 ഒന്നുമുതല്‍ പതിമൂന്നുവരെയുള്ള ശ്ലോകങ്ങള്‍ക്കു ശേഷം പാടാനുള്ളതാണ്.
യാമപ്രാര്‍ത്ഥനകളും കര്‍ത്തൃപ്രാര്‍ത്ഥനയും സൂര്യകീര്‍ത്തനത്തിന്‍റെ സൃഷ്ടിയില്‍ ഒട്ടും കുറവല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.
(തുടരും)
Featured Posts
bottom of page